Oats | ഫൈബറിന്റെയും പോഷകങ്ങളുടെയും കലവറയാണ് ഓട് സ്; അടങ്ങിയിരിക്കുന്നത് ഒരുപാട് ആരോഗ്യ ഗുണങ്ങള്‍

 


കൊച്ചി: (KVARTHA) ഓട്സിനെ കുറിച്ചു അറിയാത്തവരോ കഴിക്കാത്തവരോ ആരുമുണ്ടാവില്ല. എന്നാൽ ഓട്സിന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞവർ കുറവായിരിക്കണം. ഫൈബറിന്റെയും പോഷകങ്ങളുടെയും കലവറയാണ് ഇത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായകരമാകുന്ന നാരുകളും ആന്റി ഓക്‌സിഡന്റുകളും ഓട്സിൽ ധാരാളമുണ്ട്. ദഹനവ്യവസ്ഥ സുഗമമാക്കനും മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ തടയാനും സിങ്ക് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മുഖക്കുരു തടയാനും ചർമ സംരക്ഷണത്തിനുമൊക്കെ ഓട്സ് നല്ലതാണ്.

Oats | ഫൈബറിന്റെയും പോഷകങ്ങളുടെയും കലവറയാണ് ഓട് സ്; അടങ്ങിയിരിക്കുന്നത് ഒരുപാട് ആരോഗ്യ ഗുണങ്ങള്‍

ചർമ്മത്തിലെ അധിക എണ്ണ ആഗിരണം ചെയ്യാനും സഹായിക്കുന്നു. വരണ്ട ചർമ്മമുള്ളവർക്കും ചൊറിച്ചിൽ ഉള്ളവർക്കും ഫലപ്രദമാണ് ഓട്സ്. നല്ല ഉറക്കം ലഭ്യമാക്കാനും ഇത് നല്ലതാണ്. ഉറക്കത്തിന് ആവശ്യമായ മെലറ്റോണിൻ ഉത്പാദിപ്പിക്കാൻ കഴിവുള്ള ഇനമാണ് ഓട്സ്. ഇതിൽ നിന്ന് ലഭിക്കുന്ന സെറോടോണിൻ സമ്മർദം കുറയ്ക്കാനും സഹായിക്കുന്നു. ഹൈപ്പർടെൻഷൻ സാധ്യത ഉയർന്ന, രക്തസമ്മർദമുള്ള ആളുകൾ ഓട്സ് കഴിക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്. രക്തസമ്മർദത്തിനുള്ള മരുന്നുകളുടെ ആവശ്യം കുറയ്ക്കാൻ ഓട്സ് സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

പ്രമേഹ രോഗികൾക്കും ഓട്സ് കഴിക്കാവുന്നതാണെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. ഓട്‌സില്‍ ധാരാളമായി അടങ്ങിട്ടുള്ള നാരുകൾ ഇൻസുലിൻ കൂട്ടുകയും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഓട്സിൽ അടങ്ങിയിട്ടുള്ള ബീറ്റാ-ഗ്ലൂക്കൻ ഫൈബർ സഹായിക്കുന്നു. വെളുത്ത രക്താണുക്കൾക്ക് (WBCs) ബീറ്റാ-ഗ്ലൂക്കൻ ആഗിരണം ചെയ്യാനും ഓട്സ് കഴിക്കുന്നത് നല്ലതാണ്.

ബീറ്റാ-ഗ്ലൂക്കൻസ് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ സജീവമാക്കാൻ സഹായിക്കുന്നു, അണുബാധയ്ക്കെതിരായ പോരാട്ടം മെച്ചപ്പെടുത്തുന്നു. വെളുത്ത രക്താണുക്കൾ ബീറ്റാ-ഗ്ലൂക്കൻ ഉത്തേജിപ്പിക്കുന്നു. ഇങ്ങനെ നിരവധി ആരോഗ്യ ഗുണങ്ങൾ ഓട്സിനുണ്ട്. എന്നിരുന്നാലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരോ ആശങ്ക ഉള്ളവരോ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടുന്നതാണ് ഉചിതം.

Keywords: Health Tips, Health, Lifestyle, Kochi, Oats, Superfood, Fiber, Nutrients, Heart, Digestion, Constipation, Zing, Acne, Skin, Sleep, Health Benefits of Oats.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia