Follow KVARTHA on Google news Follow Us!
ad

Criticized | 'വാരാണസി മണ്ഡലത്തിലേക്ക് ഓടിപ്പോയ ആളാണ്'; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി ഖാര്‍ഗെ

മോദിയോട് ചോദിക്കാനും നിര്‍ദേശം Kharge, Criticized, PM Modi, Rally, Rahul Gandhi, Candidate, Raebareli, Politics, National News
ന്യൂഡെല്‍ഹി: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിന് പുറമെ യുപിയിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ വാക്‌പോര് കടുപ്പിച്ച് നേതാക്കള്‍. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക് പോരാണ് മുറുകുന്നത്. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ രംഗത്തുവന്നിരുന്നു. ഇതിന് മറുപടിയുമായി വാരാണസി മണ്ഡലത്തിലേക്ക് ഓടിപ്പോയ ആളാണ് മോദിയെന്ന് ഖാര്‍ഗെ പരിഹസിച്ചു.

'He himself has run away to Varanasi, ask him': Kharge responds to Modi's 'Daro mat bhago mat' jibe on Rahul Gandhi's nomination from Rae Bareli, New Delhi, News, Kharge, Criticized, PM Modi, Rally, Rahul Gandhi, Candidate, Raebareli, Politics, National News.

'അദ്ദേഹം സ്വയം വാരാണസി മണ്ഡലത്തിലേക്ക് ഓടിപ്പോയ ആളാണ്, അദ്ദേഹത്തോട് ചോദിക്കൂ'- എന്നായിരുന്നു വിമര്‍ശനം സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഖാര്‍ഗെയുടെ മറുപടി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാതിലെ വഡോദരയില്‍ നിന്നും യുപിയിലെ വാരാണസിയില്‍ നിന്നും മത്സരിച്ചിരുന്നു. ഇരുമണ്ഡലങ്ങളിലും വിജയിച്ച മോദി, വാരാണസിയാണ് നിലനിര്‍ത്തിയത്. ഇതു സൂചിപ്പിച്ചാണ് ഖര്‍ഗെയുടെ പരാമര്‍ശം.

കേരളത്തിലെ വയനാട്ടില്‍ പരാജയപ്പെടുമെന്ന ഭയത്തിന് പുറത്താണ് രാഹുല്‍ ഗാന്ധി റായ്ബറേലിയിലും മത്സരിക്കുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുലിനെതിരെയുള്ള പരാമര്‍ശം.

വയനാട്ടില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സുരക്ഷിത മണ്ഡലം അന്വേഷിച്ച് നടക്കുകയായിരുന്നു രാഹുലെന്നും മോദി പരിഹസിച്ചു. സോണിയ ഗാന്ധിയെയും വിമര്‍ശിച്ചായിരുന്നു മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗം.

Keywords: 'He himself has run away to Varanasi, ask him': Kharge responds to Modi's 'Daro mat bhago mat' jibe on Rahul Gandhi's nomination from Rae Bareli, New Delhi, News, Kharge, Criticized, PM Modi, Rally, Rahul Gandhi, Candidate, Raebareli, Politics, National News.

Post a Comment