Rescued | 'ബൈപാസിൽ നിന്നും 2 പെൺകുട്ടികൾ പുഴയിൽ ചാടി'; രക്ഷപ്പെടുത്തി പ്രദേശവാസികൾ

 


കണ്ണൂർ: (KVARTHA) തലശേരി - മാഹി ബൈപാസില്‍ നിന്നും രണ്ട് പെണ്‍കുട്ടികള്‍ പുഴയിലേക്ക് ചാടി. ബൈപാസ് കടന്ന് പോകുന്ന ഒളവിലം പാത്തിക്കലാണ് ഞായറാഴ്ച രാവിലെ സംഭവം നടന്നത്. ഇതുകണ്ട പ്രദേശവാസികൾ ചേർന്ന് പുഴയിൽ നിന്നും പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി.
  
Rescued | 'ബൈപാസിൽ നിന്നും 2 പെൺകുട്ടികൾ പുഴയിൽ ചാടി'; രക്ഷപ്പെടുത്തി പ്രദേശവാസികൾ

ഇരുവരും തലശേരി ഇന്ദിരാഗാന്ധി കോപറേറ്റീവ് ഹോസ്പിറ്റലില്‍ ഐസിയുവില്‍ ചികിത്സയിലാണ്. പെണ്‍കുട്ടികള്‍ കോഴിക്കോട് സ്വദേശിനികളാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords:  News, News-Malayalam-News, Kerala, Kannur, Girls rescued from river
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia