Amit Shah | 'മോദിജിക്ക് 75 വയസ് തികയുന്നതില്‍ സന്തോഷിക്കേണ്ട'; വീണ്ടും വരും, കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്യും; കേജ് രിവാളിന് മറുപടിയുമായി അമിത് ഷാ

 


ന്യൂഡെല്‍ഹി: (KVARTHA) മോദിജിക്ക് 75 വയസ് തികയുന്നതില്‍ കേജ് രിവാളും ഇന്‍ഡ്യാ സഖ്യവും സന്തോഷിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അദ്ദേഹത്തിന് പ്രധാനമന്ത്രിയായി തുടരാന്‍ കഴിയില്ലെന്ന് ബിജെപിയുടെ ഭരണഘടനയില്‍ എഴുതിയിട്ടില്ല. മോദിജി വീണ്ടും പ്രധാനമന്ത്രിയാവുകയും കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്യും എന്നും അമിത് ഷാ പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട് ചോദിക്കുന്നത് അമിത് ഷായ്ക്ക് വേണ്ടിയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവന്ദ് കേജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു അമിത് ഷാ. ബിജെപി വക്താവ് സുധാംശു ത്രിവേദിയും ഇതിനെതിരെ രംഗത്തെത്തി. 

Amit Shah | 'മോദിജിക്ക് 75 വയസ് തികയുന്നതില്‍ സന്തോഷിക്കേണ്ട'; വീണ്ടും വരും, കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്യും; കേജ് രിവാളിന് മറുപടിയുമായി അമിത് ഷാ

മദ്യപിച്ചാല്‍ നിയന്ത്രണം നഷ്ടമായി ചിലര്‍ സത്യം പറയുമെന്ന് ത്രിവേദി പരിഹസിച്ചു. ഇത്തവണ മോദി തന്നെയാകും അധികാരത്തില്‍ വരികയെന്ന് കേജ് രിവാള്‍ സമ്മതിച്ചിരിക്കുന്നു. എന്നാല്‍ താന്‍ വീണ്ടും ജയിലില്‍ പോയാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം പറയുന്നില്ലെന്നും സുധാംശു ത്രിവേദി പറഞ്ഞു.

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ അടുത്ത വര്‍ഷം അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്നും പകരം അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നുമായിരുന്നു കേജ് രിവാളിന്റെ പ്രസ്താവന.

കേജ് രിവാളിന്റെ വാക്കുകള്‍:

ജനങ്ങള്‍ ഇന്‍ഡ്യാ സഖ്യത്തോട് ചോദിക്കുന്നത്, ആരാണ് ഞങ്ങളുടെ പ്രധാനമന്ത്രിയെന്ന്. ഞാന്‍ ബിജെപിയോട് ചോദിക്കുന്നു ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി എന്ന്. ഈ സെപ്റ്റംബര്‍ 17ന് മോദിക്ക് 75 വയസ്സ് തികയുകയാണ്. 75 വയസ്സായാല്‍ പാര്‍ടിയിലെ നേതാക്കള്‍ വിരമിക്കണമെന്നാണ് മോദിയുടെ ചട്ടം.

എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, സുമിത്ര മഹാജന്‍, യശ്വന്ത് സിന്‍ഹ എന്നിവര്‍ക്ക് നിര്‍ബന്ധിത വിരമിക്കലായിരുന്നു. മോദി സെപ്റ്റംബര്‍ 17 ന് വിരമിക്കാന്‍ പോകുന്നു. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ശിവരാജ് സിങ് ചൗഹാന്‍, വസുന്ധര രാജെ, എംഎല്‍ ഖട്ടര്‍, രമണ്‍ സിങ് എന്നിവരുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു.

അടുത്തത് യോഗി ആദിത്യനാഥാണ്. ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ രണ്ടുമാസത്തിനകം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ മാറ്റും. അമിത് ഷായ്ക്ക് വേണ്ടിയാണ് മോദി വോട് ചോദിക്കുന്നത്. മോദിയുടെ ഗ്യാരന്റി അമിത് ഷാ നടപ്പാക്കുമോ- എന്നും കേജ് രിവാള്‍ ചോദിച്ചു.

Keywords: 'Even if Modi turns 75, he will become PM': Amit Shah's reply to Arvind Kejriwal, New Delhi, News, Amit Shah, Arvind Kejriwal, PM Modi, Politics, Controversy, BJP, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia