Follow KVARTHA on Google news Follow Us!
ad

Sangeeth Sivan | പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു

യോദ്ധയിലൂടെ എ ആര്‍ റഹ് മാനെ മലയാളം സിനിമയിലേക്ക് എത്തിച്ചു Director Sangeeth Sivan, Death, Obituary, Director, Kerala News
മുംബൈ: (KVARTHA) പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

രഘുവരന്‍ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് (1990) സംവിധായകനായി അരങ്ങേറിയത്. തുടര്‍ന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധര്‍വം , നിര്‍ണയം, സ്‌നേഹപൂര്‍വം അന്ന തുടങ്ങിയ ചിത്രങ്ങള്‍ സംഗീത് ഒരുക്കി. 'ജോണി'ക്കു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ബോളിവുഡിലും നിരവധി ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എ ആര്‍ റഹ് മാനെ മലയാളം സിനിമയിലേക്ക് എത്തിച്ചത് യോദ്ധയിലൂടെ സംഗീത് ശിവനാണ്.

Director Sangeeth Sivan Passed Away, Mumbai, News, Director Sangeeth Sivan, Death, Hospital, Treatment, Obituary, Director, Kerala News

1997 ല്‍ സണ്ണി ഡിയോള്‍ നായകനായ 'സോര്‍' എന്ന സിനിമയിലൂടെയാണ് ബോളിവുഡിലെ തുടക്കം. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂള്‍ ഹേ തും, അപ്ന സപ്ന മണി മണി, ഏക്ദ് പവര്‍ ഓഫ് വണ്‍, ക്ലിക്ക്, യാംല പഗ്ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മലയാളത്തില്‍ ഇഡിയറ്റ്‌സ്, ഇ എന്ന ചിത്രങ്ങളുടെ നിര്‍മതാവുമായി.

പ്രമുഖ സ്റ്റില്‍ ഫോടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവനാണ് പിതാവ്. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍, സംവിധായകന്‍ സഞ്ജീവ് ശിവന്‍ എന്നിവര്‍ സഹോദരങ്ങളാണ്. 1959 ലാണ് സംഗീത് ശിവന്‍ ജനിച്ചത്. എംജി കോളജ്, മാര്‍ ഇവാനിയോസ് കോളജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്ററികളിലും മറ്റും ഭാഗമായാണ് സിനിമ രംഗത്തേക്ക് കടന്നുവന്നത്.

Keywords: Director Sangeeth Sivan Passed Away, Mumbai, News, Director Sangeeth Sivan, Death, Hospital, Treatment, Obituary, Director, Kerala News.

Post a Comment