Died | അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്തു

 


പത്തനംതിട്ട: (KVARTHA) അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്തു. അടൂര്‍ തെങ്ങമത്ത് മഞ്ജു ഭവനത്തില്‍ പങ്കജവല്ലിയമ്മയുടെ വീട്ടിലെ നാലു മാസം പ്രായമായ കിടാവും നാല് വയസ് പ്രായമുള്ള പശുവുമാണ് ചത്തത്.

പോസ്റ്റ്‌മോര്‍ടത്തിലുടെയാണ് അരളി ഇലയില്‍ നിന്നുള്ള വിശാംശമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ജില്ലാ വെറ്ററിനറി ഓഫീസറും സംഭവം സ്ഥിരീകരിച്ചു. പളളിപ്പുറം പഞ്ചായതിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരാണ് പശുവിനെ പോസ്റ്റ്‌മോര്‍ടം ചെയ്ത് മരണ കാരണം സ്ഥിരീകരിച്ചത്.

Died | അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്തു

സമീപത്തെ വീട്ടുകാര്‍ വെട്ടിക്കളഞ്ഞ അരളി, തീറ്റയ്‌ക്കൊപ്പം പശുവിനും കിടാവിനും നല്‍കിയിരുന്നതായി വീട്ടുകാര്‍ പറയുന്നു. ദഹനക്കേടിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് പഞ്ചായത് മൃഗാശുപത്രിയില്‍നിന്ന് മരുന്ന് വാങ്ങി നല്‍കിയിരുന്നുവെങ്കിലും കിടാവ് കഴിഞ്ഞ വ്യാഴാഴ്ച ചത്തു.

പശു കൂടുതല്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃഗാശുപത്രിയില്‍നിന്ന് കുത്തിവെപ്പ് എടുപ്പിക്കുന്നതിന് ആളെ എത്തിച്ചു. സമീപത്തുണ്ടായിരുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ സംശയത്തിന് ഇടവരുത്തിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പശുവും ചത്തു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ടം നടത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍(24) അരളിയുടെ വിഷം ഉളളില്‍ച്ചെന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ട് ചവച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് വന ഗവേഷണ കേന്ദ്രവും അരളിയില്‍ വിഷമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഇതോടെ കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിവേദ്യം-പ്രാസാദ പൂജകള്‍ക്ക് അരളിപ്പൂവ് ഉപയോഗിക്കുന്നത് വ്യാപകമായി നിരോധിച്ചിരിക്കുകയാണ്. പൂവിന് ഔദ്യോഗിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് നിവേദ്യ പൂജകള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Keywords: Cow and calf died after eating leaves of Arali plant, Pathanamthitta, News, Cow And Calf Died, Arali Plant, Hospital, Treatment, Temple, Postmortem, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia