LPG | മെയ് ആദ്യദിനം നല്ല തുടക്കം; വാണിജ്യ പാചകവാതക വില സിലിന്‍ഡറിന് 19 രൂപ കുറച്ചു; പുതിയ നിരക്ക് പ്രാബല്യത്തില്‍

 


ന്യൂഡെല്‍ഹി: (KVARTHA) രാജ്യത്ത് മെയ് ദിനാരംഭത്തില്‍ നല്ല തുടക്കം. രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തുടര്‍ച്ചയായ രണ്ടാം മാസവും പാചക വാതക സിലിന്‍ഡറിന് വില കുറച്ചു. ഇത്തവണയും 19 കിലോഗ്രാം വാണിജ്യാവശ്യത്തിനുള്ള സിലിന്‍ഡറിന്റെ വില 19 രൂപ കുറച്ചു.

ഡെല്‍ഹി മുതല്‍ മുംബൈ വരെ സിലിന്‍ഡര്‍ വിലയില്‍ 19-20 രൂപ വരെ കുറഞ്ഞു. വാണിജ്യ സിലിന്‍ഡറിന് ചെന്നൈയില്‍ വില 1911 രൂപ ആയിട്ടുണ്ട്. കഴിഞ്ഞ മാസം 31.50 രൂപ കുറച്ചിരുന്നു. പുതിയ സിലിന്‍ഡര്‍ വിലകള്‍ ഐഒസിഎല്‍ (ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്- IOCL) വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പുതുക്കിയ വില 2024 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. വാണിജ്യ സിലിന്‍ഡര്‍ വില കുറയുന്നതിനാല്‍ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതിനും ഇനി ചെലവ് കുറഞ്ഞേക്കാം.

LPG | മെയ് ആദ്യദിനം നല്ല തുടക്കം; വാണിജ്യ പാചകവാതക വില സിലിന്‍ഡറിന് 19 രൂപ കുറച്ചു; പുതിയ നിരക്ക് പ്രാബല്യത്തില്‍

അതേസമയം, ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിന്‍ഡറിന്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല. ഫെബ്രുവരിയിലും മാര്‍ചിലുമായി ഗാര്‍ഹികാവശ്യ സിലിന്‍ഡറിന്റെ വില 42 രൂപ കൂട്ടിയിരുന്നു.

നഗരങ്ങളിലെ വില:

എണ്ണ വിപണന കംപനിയായ ഇന്‍ഡ്യന്‍ ഓയിലിന്റെ വെബ്സൈറ്റ് അനുസരിച്ച്, മെയ് 1 മുതല്‍ രാജ്യ തലസ്ഥാനമായ ഡെല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ ഗാസ് സിലിന്‍ഡറിന്റെ വില 19 രൂപ കുറച്ചു. ഇപ്പോള്‍ 1764.50 രൂപയുണ്ടായിരുന്ന സിലിന്‍ഡര്‍ 1745.50 രൂപയ്ക്ക് ലഭിക്കും. അതുപോലെ, മുംബൈയില്‍ വാണിജ്യ എല്‍പിജി സിലിന്‍ഡറിന്റെ വില 1717.50 രൂപയില്‍ നിന്ന് 1698.50 രൂപയായി കുറഞ്ഞു. ചെന്നൈയിലും ഈ സിലിന്‍ഡണ്ടറിന് 19 രൂപ കുറഞ്ഞു, വില 1930 രൂപയില്‍ നിന്ന് 1911 രൂപയായി കുറഞ്ഞിട്ടുണ്ട്.

എന്നാല്‍ കൊല്‍കത്തയില്‍ വാണിജ്യ സിലിന്‍ഡറിന് ഒരു രൂപ കൂടി അതായത് 20 രൂപ കുറഞ്ഞു. ഇതുവരെ 1879 രൂപയ്ക്ക് വിറ്റിരുന്ന സിലിന്‍ഡറിന് 1859 രൂപയായി.

ഏപ്രില്‍ മാസത്തില്‍

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിവസമായ ഏപ്രില്‍ 1 ന്, എണ്ണ വിപണന കംപനികള്‍ വാണിജ്യ എല്‍പിജി സിലിന്‍ഡര്‍ വില കുറച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കിയിരുന്നു. ഇതിന് പിന്നാലെ തലസ്ഥാനമായ ഡെല്‍ഹിയില്‍ 19 കിലോഗ്രാം എല്‍പിജി സിലിന്‍ഡറിന് 30.50 രൂപ കുറഞ്ഞ് 1764.50 രൂപയായി. അതേസമയം, കൊല്‍കത്തയില്‍ വാണിജ്യ സിലിന്‍ഡറിന് 32 രൂപ കുറഞ്ഞ് ഇവിടെ 1879 രൂപയായി. മുംബൈയില്‍ സിലിന്‍ഡറിന് 31.50 രൂപ കുറഞ്ഞ് 1717.50 രൂപയായും ചെന്നൈയില്‍ 30.50 രൂപ കുറഞ്ഞ് 1930 രൂപയായും വില കുറഞ്ഞു.

Keywords: News, National, National-News, Business, Finance, Cylinder Price, Commercial, LPG, Cylinder, Price, Slashed, Decreased, Domestic Cylinder, Oil Companies, Commercial Cylinder Price Slashed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia