Accident | നിയന്ത്രണം നഷ്ടമായി ചുറ്റിലും കറങ്ങിയ കാർ ഒരേസമയം ഇടിച്ചത് 6 വാഹനങ്ങളില്‍! ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: (KVARTHA) നിയന്ത്രണം വിട്ട കാർ ഒരേസമയം ഇടിച്ചത് ആറ് വാഹനങ്ങളില്‍. ചൊവ്വാഴ്ച രാവിലെ 9.40 മണിയോടെ മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളജിന് സമീപത്താണ് അപകടം നടന്നത്. മലപ്പുറം ജില്ലയിലെ ഹംസ എന്നയാളാണ് കാർ ഓടിച്ചിരുന്നത്.
  
Accident | നിയന്ത്രണം നഷ്ടമായി ചുറ്റിലും കറങ്ങിയ കാർ ഒരേസമയം ഇടിച്ചത് 6 വാഹനങ്ങളില്‍! ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വലതുഭാഗത്തേക്ക് തിരിക്കുന്നതിനിടെ റോഡിൻറെ മധ്യത്തിൽ വെച്ച് ബൈകിലാണ് ആദ്യം കാറിടിച്ചത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ചുറ്റിലും കറങ്ങി ഓടോറിക്ഷയും കാറും ബൈകും അടക്കം ആറ് വാഹനങ്ങില്‍ തട്ടുകയായിരുന്നു. കെട്ടിടത്തിന് മുന്നിൽ ഇടിച്ചാണ് കാർ അവസാനം നിന്നത്.
  
Accident | നിയന്ത്രണം നഷ്ടമായി ചുറ്റിലും കറങ്ങിയ കാർ ഒരേസമയം ഇടിച്ചത് 6 വാഹനങ്ങളില്‍! ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സമീപത്തെ ഹോടെലിന് മുന്നിലുണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പരുക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Keywords:  News, News-Malayalam-News, Kerala, Video, Car hit 6 vehicles simultaneously.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia