Birla Fertility | പ്രമുഖ ഐ വി എഫ് ഫെര്‍ടിലിറ്റി സെന്ററായ എ ആര്‍ എം സി ഐവിഎഫിനെ സികെ ബിര്‍ള ഗ്രൂപ് ഏറ്റെടുത്തു

 


കൊച്ചി: (KVARTHA) കേരളത്തിലെ പ്രമുഖ ഐവിഎഫ് ഫെര്‍ടിലിറ്റി സെന്ററായ എആര്‍എംസി ഐവിഎഫിനെ സികെ ബിര്‍ള ഗ്രൂപ് ഏറ്റെടുത്തു. ദക്ഷിണേന്‍ഡ്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 500 കോടി രൂപ ചെലവഴിക്കാനാണ് ബിര്‍ളയുടെ പദ്ധതി. എന്നാല്‍ ഏറ്റെടുക്കുന്നത് എത്ര തുകയ്ക്കാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

കൃത്രിമ ഗര്‍ഭധാരണ മേഖലയിലെ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് ബിര്‍ളയുടെ നീക്കം. 2.8 കോടി ദമ്പതികള്‍ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് വൈദ്യസഹായം തേടുന്നത്. നാല് വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപ മുതല്‍ മുടക്കി 100 സെന്ററുകള്‍ തുടങ്ങാനാണ് ബിര്‍ളയുടെ പ്ലാന്‍.

Birla Fertility | പ്രമുഖ ഐ വി എഫ് ഫെര്‍ടിലിറ്റി സെന്ററായ എ ആര്‍ എം സി ഐവിഎഫിനെ സികെ ബിര്‍ള ഗ്രൂപ് ഏറ്റെടുത്തു


ഇതോടെ കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലേയ്ക്ക് കൂടി ബിര്‍ള ഫെര്‍ടിലിറ്റി ആന്‍ഡ് ഐവിഎഫിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാകും. പുതിയ ഏഴ് കേന്ദ്രങ്ങള്‍ ഉള്‍പെടെ രാജ്യത്തുടനീളം ബിര്‍ളയുടെ ഐവിഎഫ് സെന്ററുകളുടെ എണ്ണം 37 ആയി ഉയരും.

Keywords: Birla Fertility & IVF acquires ARMC IVF fertility chain, Kochi, News, Birla Fertility, IVF Acquires, ARMC IVF Fertility Chain, Business, Health, Pregnancy, Kerala News.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia