Follow KVARTHA on Google news Follow Us!
ad

Baby Corn | വയര്‍ കുറച്ച് സൗന്ദര്യം കൂട്ടുന്നു; ബേബി കോണ്‍ സൂപ്പ് കഴിച്ച് നോക്കൂ, ഫലം ഉറപ്പ്

ഇത് ആരോഗ്യത്തിന് അത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ട് Baby Corn, Weight Loss, Health, Health Tips, Kerala News
കൊച്ചി: (KVARTHA) പലരുടേയും ഒരു പ്രധാന പ്രശ്‌നമാണ് വയര്‍ ചാടുന്നത്. ഇത് കുറയ്ക്കാന്‍ വേണ്ടി പലരും കണ്ണില്‍ കണ്ടതെല്ലാം വാങ്ങി കൂട്ടി പരീക്ഷിച്ചുനോക്കും. എന്നാല്‍ ഫലമില്ലെന്ന് മാത്രം. സ്ത്രീകളേയും പുരുഷന്‍മാരേയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ് വയര്‍ ചാടുന്നത്. പല വ്യായാമങ്ങളും ചെയ്തുനോക്കുന്നുണ്ടെങ്കിലും അതും ഫലം കാണാറില്ല.

ഇങ്ങനെ നിരാശപ്പെടുന്നവര്‍ ബേബി കോണ്‍ സൂപ്പ് കഴിച്ച് നോക്കൂ. ഫലം ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ബേബി കോണ്‍ ഉപയോഗിച്ച് പല വിധത്തിലുള്ള പ്രതിസന്ധികളെയും ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇത് ആരോഗ്യത്തിന് അത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

Baby corn: A superfood for diabetes, weight loss and more, Kochi, News, Baby Corn, Weight Loss, Health, Health Tips, Fat, Blood Pressure, Sugar, Kerala News.


ബേബി കോണ്‍ സൂപ്പ് തയാറാക്കുന്ന വിധം


ബേബി കോണ്‍-6

സവാള-1

ഫ്രഞ്ച് ബീന്‍സ്-2 ടേബിള്‍ സ്പൂണ്‍

ക്യാരറ്റ്-1

വെജിറ്റബിള്‍ സ്റ്റോക്ക്-4 കപ്പ്

എണ്ണ, ഉപ്പ് വേണ്ടുന്ന വിധം

പാകം ചെയ്യുന്ന വിധം

ബേബി കോണ്‍ കഴുകി കഷ്ണങ്ങളാക്കി മുറിയ്ക്കുക. സവാള, ബീന്‍സ്, ക്യാരറ്റ് എന്നിവയും കനം കുറച്ച് ചെറുതായി നുറുക്കണം. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന പച്ചക്കറികള്‍ ഇടണം. ഇത് നല്ലപോലെ വഴറ്റുക. നല്ല വേവാകുമ്പോള്‍ ഇതിലേക്ക് വെജിറ്റബില്‍ സ്റ്റോക്ക് ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി അല്‍പനേരം കഴിയുമ്പോള്‍ വാങ്ങി വെക്കുക. ഇതിലേക്ക് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

ബേബി കോണ്‍ സൂപ്പ് കഴിച്ചാലുള്ള ഗുണങ്ങള്‍


*ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഏറ്റവും മികച്ചതാണ് ബേബി കോണ്‍ സൂപ്പ്. ഇത് കഴിക്കുന്നതിലൂടെ ഹൃദയത്തിനെ സ്മാര്‍ട്ടാക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദയ സംബന്ധമായുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

*തടി കുറക്കാന്‍

തടി കുറക്കാനുള്ള നല്ലൊരു പരിഹാരമാണ് ബേബി കോണ്‍ സൂപ്പ്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. അതുകൊണ്ട് ദിവസവും ഒരു ഗ്ലാസ് സൂപ്പ് കഴിക്കാവുന്നതാണ്. ഇതിലൂടെ പല പ്രതിസന്ധികളും ഇല്ലാതാകുന്നു.

*ചാടിയ വയറൊതുക്കുന്നതിന്

ചാടിയ വയറൊതുക്കുന്നതിന് ബേബി കോണ്‍സൂപ്പ് വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് കഴിക്കുന്നതിലൂടെ വയറ്റിലെ കൊഴുപ്പ് ഇല്ലാതാവുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളുടെ തുടക്കം പലപ്പോഴും അമിതവണ്ണവും അടിവയറ്റിലെ കൊഴുപ്പും ആണ്. അതിന് പരിഹാരം കാണുന്നതിന് ബേബി കോണ്‍ സൂപ്പ് സ്ഥിരമായി കഴിക്കാവുന്നതാണ്. അടിവയറ്റിലെ കൊഴുപ്പ് പൂര്‍ണമായും ഇല്ലാതാക്കുന്നു.

*കൊളസ്ട്രോള്‍ കുറക്കുന്നു

കൊളസ്ട്രോള്‍ കുറക്കുന്നതിന് ബേബി കോണ്‍ സൂപ്പ് വളരെ ഫലപ്രദമാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികള്‍ക്കും സഹായിക്കുന്നുണ്ട്.

*പ്രമേഹത്തെ കുറക്കുന്നു

പ്രമേഹമുള്ളവര്‍ക്ക് കഴിക്കാവുന്ന നല്ലൊരു സൂപ്പാണ് ബേബികോണ്‍. ഇത് ആരോഗ്യത്തിന് അത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ചോളത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബോ ഹൈഡ്രേറ്റുകളും പ്രോട്ടീനും ആണ് ഇതിന് പിന്നില്‍.

*രക്തസമ്മര്‍ദത്തിന് പരിഹാരം കാണുന്നു

രക്തസമ്മര്‍ദം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ബേബി കോണ്‍ സൂപ്പ് വളരെ മികച്ചതാണ്.

*രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് ബേബി കോണ്‍ സൂപ്പ്. ഇത് പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തിനെ സഹായിക്കുന്നത്.

*മലബന്ധത്തെ ഇല്ലാതാക്കുന്നു

മലബന്ധം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് ബേബികോണ്‍ സൂപ്പ്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് ഇത്തരം അസ്വസ്ഥതകളെ അകറ്റാന്‍ സഹായിക്കുന്നു. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ മലബന്ധം പോലുള്ള പ്രശ്നത്തെ ഇല്ലാതാക്കുന്നു.

Keywords: Baby corn: A superfood for diabetes, weight loss and more, Kochi, News, Baby Corn, Weight Loss, Health, Health Tips, Fat, Blood Pressure, Sugar, Kerala News.

Post a Comment