Criticized | വയനാട്ടിലെ വോടര്‍മാരോട് രാഹുല്‍ ഗാന്ധി ചെയ്തത് നീതികേട്; മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കുന്നുണ്ടെന്ന വിവരം അറിയിക്കണമായിരുന്നുവെന്ന് ആനി രാജ

 


കല്‍പറ്റ: (KVARTHA) രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നതിനെതിരെ വിമര്‍ശനവുമായി വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ. മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കുന്നുണ്ടെന്ന വിവരം വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് വേണമായിരുന്നു രാഹുല്‍ ഗാന്ധി വയനാട്ടിലെ തിരഞ്ഞെടുപ്പിനെ നേരിടാനെന്നും ആനി രാജ പറഞ്ഞു.

അക്കാര്യം മറച്ചുവച്ചത് വയനാട്ടിലെ വോടര്‍മാരോട് ചെയ്ത നീതികേടും രാഷ്ട്രീയ ധാര്‍മികതയ്ക്ക് ചേരാത്തതുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഒരാള്‍ക്ക് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാം. അത് സ്ഥാനാര്‍ഥികളുടെ അവകാശമാണ്. എന്നാല്‍, രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചാല്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍നിന്ന് രാജിവയ്‌ക്കേണ്ടിവരും.

Criticized | വയനാട്ടിലെ വോടര്‍മാരോട് രാഹുല്‍ ഗാന്ധി ചെയ്തത് നീതികേട്; മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കുന്നുണ്ടെന്ന വിവരം അറിയിക്കണമായിരുന്നുവെന്ന് ആനി രാജ
 
ഏത് മണ്ഡലത്തില്‍നിന്ന് രാജിവച്ചാലും ആ മണ്ഡലത്തില്‍ അദ്ദേഹത്തെ വിജയിപ്പിച്ച വോടര്‍മാരോടുള്ള അനീതിയാണത്. രണ്ടു മണ്ഡലത്തില്‍ മത്സരിക്കുന്നത് പെട്ടെന്ന് എടുത്ത തീരുമാനമായിരിക്കില്ലല്ലോ. ഇത്തരം ചര്‍ചകള്‍ ആ പാര്‍ടിക്കുള്ളില്‍ നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ടുതന്നെ തീരുമാനമെടുത്തില്ലെങ്കില്‍പോലും ഇക്കാര്യം ചര്‍ചയിലുണ്ട് എന്ന് പറയാനുള്ള ധാര്‍മികമായ ബാധ്യത രാഹുല്‍ ഗാന്ധിക്കുണ്ടായിരുന്നു എന്നും ആനി രാജ പറഞ്ഞു.

വയനാടിനോട് വൈകാരിക ബന്ധമുണ്ടെന്നാണ് രാഹുല്‍ ഗാന്ധി എപ്പോഴും പറയുന്നത്. മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെങ്കില്‍ പോലും വൈകാരികബന്ധമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം രണ്ടാമതും വയനാട്ടില്‍ മത്സരിച്ചത്. സന്ദര്‍ഭത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്ന വൈകാരികതയാണോ അതെന്ന് കോണ്‍ഗ്രസ് പറയണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

Keywords: Annie Raja Criticized Rahul Gandhi for Candidacy of Raebareli, Wayanad, News, Annie Raja, Criticized, Rahul Gandhi, Candidacy, Raebareli, Congress, LDF, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia