E Scooter | ആംപിയറിൻ്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ 'നെക്‌സസ്' പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം

 


ന്യൂഡെൽഹി: (KVARTHA) ഗ്രീവ്സ് കോട്ടണിൻ്റെ ഉടമസ്ഥതയിലുള്ള ആംപിയർ ഇലക്ട്രിക് പുതിയ ഇലക്ട്രിക് സ്കൂട്ടർ 'നെക്സസ്' പുറത്തിറക്കി. കമ്പനി പുതിയ സ്കൂട്ടറിന്റെ ബുക്കിംഗും ആരംഭിച്ചു. രണ്ട് വേരിയന്റുകളിലാണ് നെക്സസ് വരുന്നത് (EX, ST). 1.1 ലക്ഷം രൂപ മുതലാണ് ഇതിൻ്റെ എക്‌സ് ഷോറൂം വില. അതേസമയം മുൻനിര മോഡലിൻ്റെ വില 10,000 രൂപ കൂടുതലാണ്, അതായത് 1.2 ലക്ഷം രൂപ. മെയ് അവസാനം മുതൽ സ്കൂട്ടറിൻ്റെ വിതരണം ആരംഭിക്കും.

E Scooter | ആംപിയറിൻ്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ 'നെക്‌സസ്' പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം

2023 ഓട്ടോ എക്‌സ്‌പോയിൽ ഈ സ്‌കൂട്ടർ പ്രദർശിപ്പിച്ചിരുന്നു. കുടുംബ സൗഹൃദ ഉൽപ്പന്നമാണ് നെക്സസ് എന്ന് കമ്പനി പറയുന്നു. ഈ വാഹനം ആഭ്യന്തരമായി തന്നെ രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്തതാണ്. തമിഴ്‌നാട്ടിലെ റാണിപേട്ടിലുള്ള കമ്പനിയുടെ സ്ഥാപനത്തിലാണ് ഇതിൻ്റെ നിർമ്മാണം. 136 കിലോമീറ്റർ റേഞ്ചും 93 കിലോമീറ്റർ വേഗതയുമാണ് കമ്പനി അവകാശപ്പെടുന്നത്.

ആംപിയർ നെക്സസിന്റെ പ്രധാന സവിശേഷതകൾ:


* വേരിയന്റിനെ ആശ്രയിച്ച് 7 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി
* മൂന്ന് കിലോവാട്സ് 3 ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററി
* ഒറ്റ ചാർജിൽ 136 കിലോമീറ്റർ മൈലേജ്
* മണിക്കൂറിൽ 93 കിലോമീറ്റർ വരെ വേഗത
* ഫാസ്റ്റ് ചാർജിംഗ് സൗകര്യം
* 5 റൈഡിങ്ങ് മോഡുകൾ
* മുൻവശത്തെ ഡിസ്ക് ബ്രേക്ക്
* സാൻസ്‌കർ അക്വാ, ലൂണാർ വൈറ്റ്, സ്റ്റീൽ ഗ്രേ, ഇന്ത്യൻ റെഡ് എന്നീ നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് കമ്പനി ഈ പുതിയ സ്‌കൂട്ടർ പുറത്തിറക്കിയിരിക്കുന്നത്.

E Scooter | ആംപിയറിൻ്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ 'നെക്‌സസ്' പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം

Keywords: E-Scooter, Ampere, Automobile, National, Nexus, Showroom, Auto Expo, Tamil Nadu, Ranipet, Company, Touchscreen, Lithium Iron Battery, Fast Charge, Riding Mode, Ampere Nexus launched at Rs 1.10 lakh. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia