Follow KVARTHA on Google news Follow Us!
ad

ATM Withdrawal | സേവിംഗ്സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ട്, എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഏത് തിരഞ്ഞെടുക്കണം? അറിയാം വ്യത്യാസങ്ങൾ

ബാങ്കിന്റെ നിബന്ധനകളും വ്യവസ്ഥകളും അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ് ATM Withdrawal, Finance, Savings, Current Account
ന്യൂഡെൽഹി: (KVARTHA) എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോഴെല്ലാം, സ്ക്രീനിൽ അക്കൗണ്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കാണാം. സേവിംഗ്സ് അക്കൗണ്ട് (Savings Account) അല്ലെങ്കിൽ കറന്റ് അക്കൗണ്ട് (Current Account) തിരഞ്ഞെടുക്കാനാണ് ആവശ്യപ്പെടുന്നത്. രണ്ടിൽ ഏത് തിരഞ്ഞെടുത്താലും പണം ലഭിക്കുമെങ്കിലും ഈ രണ്ട് അക്കൗണ്ടുകളും തമ്മിലുള്ള വ്യത്യാസം മിക്കവർക്കും അറിയില്ല. ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ഇതാ.
  
Savings vs Current Account; Understand the Key Differences

സേവിംസ് അക്കൗണ്ട്:

* പേര് സൂചിപ്പിക്കുന്നതുപോലെ, പണം സൂക്ഷിക്കാനും ലാഭം (പലിശ) നേടാനുമുള്ള അക്കൗണ്ടാണ് സേവിംഗ്സ് അക്കൗണ്ട്.
* സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും അനുയോജ്യം.
* നിങ്ങൾ നിക്ഷേപിക്കുന്ന പണത്തിന് സാധാരണയായി പലിശ ലഭിക്കും. പലിശ നിരക്ക് ബാങ്കിനെ ആശ്രയിച്ചിരിക്കും.
* ഒരു ദിവസം നടത്താവുന്ന ഇടപാടുകളുടെ എണ്ണത്തിന് പരിധി ഉണ്ടായേക്കാം.
* വലിയ തുകകൾ പിൻവലിക്കുന്നതിന് ചിലപ്പോൾ ബാങ്കിനെ അറിയിക്കേണ്ടി വന്നേക്കാം.

കറന്റ് അക്കൗണ്ട്:

* ബിസിനസ് സ്ഥാപനങ്ങൾക്കും വ്യാപാരികൾക്കും അനുയോജ്യമായ അക്കൗണ്ടാണ് കറന്റ് അക്കൗണ്ട്.
* നിരന്തര ഇടപാടുകൾക്കാണ് ഈ അക്കൗണ്ട് ഉപയോഗിക്കുന്നത്.
* സാധാരണയായി പലിശ ലഭിക്കില്ല.
* ഇടപാടുകളുടെ എണ്ണത്തിന് പരിധി ഇല്ല.
* വലിയ തുകകൾ പിൻവലിക്കുന്നതിന് പരിധികൾ കുറവാണ്.

എതാണ് നിങ്ങൾക്ക് അനുയോജ്യം?


പണം സൂക്ഷിക്കാനും ചെറിയ ഇടപാടുകൾ നടത്താനും ആഗ്രഹിക്കുന്നുവെങ്കിൽ സേവിംഗ്സ് അക്കൗണ്ട് തിരഞ്ഞെടുക്കുക. നിങ്ങൾ ഒരു ബിസിനസ് നടത്തുകയാണെങ്കിൽ, നിരന്തര ഇടപാടുകൾ നടത്തേണ്ടതുണ്ടെങ്കിൽ കറന്റ് അക്കൗണ്ട് തിരഞ്ഞെടുക്കുക. എടിഎമ്മിൽ നിന്ന് പണം ഇടപാടുകൾ നടത്തുന്നതിന് മുമ്പ് ബാങ്കിന്റെ നിബന്ധനകളും വ്യവസ്ഥകളും വായിക്കുകയും നിങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായ അക്കൗണ്ട് തിരഞ്ഞെടുക്കുകയും ചെയ്യുന്നത് നല്ലതാണ്.

Keywords: ATM Withdrawal, Finance, Savings, Current Account, New Delhi, Differences, Students, Business, Traders, Interest, Bank, Accounts, Savings vs Current Account; Understand the Key Differences.

Post a Comment