Follow KVARTHA on Google news Follow Us!
ad

Bomb Threat | ഡെല്‍ഹിയിലെയും നോയിഡയിലെയും അമ്പതിലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു, പരിശോധനയുമായി അധികൃതര്‍

പരീക്ഷ നിര്‍ത്തിവച്ചു 8 Delhi Schools, Delhi News, National, Threat, Send, Children, Home, Bomb Threat, Emails, Exams Halted, Police
ന്യൂഡെല്‍ഹി: (KVARTHA) ഡെല്‍ഹിയിലെയും നോയിഡയിലെയും അമ്പതിലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി. രാജ്യതലസ്ഥാനത്തെ മുള്‍മുനയിലാക്കിയാണ് ഇ-മെയില്‍ സന്ദേശമെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. സ്‌കൂളുകളില്‍നിന്നും വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്.

ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, കിഴക്കന്‍ ഡെല്‍ഹിയിലെ മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, ദ്വാരകയിലെ ഡെല്‍ഹി പബ്ലിക് സ്‌കൂള്‍ എന്നിവടങ്ങളിലേക്കാണ് ബുധനാഴ്ച (01.05.2024) പുലര്‍ചെ നാലു മണിയോടെ ആദ്യം ഭീഷണി സന്ദേശമെത്തിയത്. അതിനുശേഷം അമ്പതോളം സ്‌കൂളുകള്‍ക്കും സമാനമായ മെയിലുകള്‍ ലഭിച്ചിട്ടുണ്ട്.

മദര്‍ മേരി സ്‌കൂളില്‍ പരീക്ഷ നടക്കുന്നതിനിടെയാണ് ബോബ് ഭീഷണി എത്തിയത്. ഇതിനെത്തുടര്‍ന്ന് പരീക്ഷ പാതിവഴിയില്‍ നിര്‍ത്തിവെച്ച് മുഴുവന്‍ വിദ്യാര്‍ഥികളെയും ഒഴിപ്പിച്ചു. തിരച്ചില്‍ സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്.


ബോംബ് ഭീഷണിയുള്ള സ്‌കൂളുകളില്‍ ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും രക്ഷിതാക്കള്‍ പരിഭ്രാന്തരാകരുതെന്നും ഡെല്‍ഹി പൊലീസ് വക്താവ് സുമന്‍ നാല്‍വ പറഞ്ഞു.

ഭീഷണി സന്ദേശമടങ്ങിയ ഇ-മെയിലിന്റെ ഐപി വിലാസം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ ആരാണ് ഇ-മെയില്‍ അയച്ചതെന്നും എവിടെ നിന്നാണ് അയച്ചതെന്നും കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഡെല്‍ഹി പൊലീസ് അറിയിച്ചു. ഭീഷണികള്‍ക്കെല്ലാം കേന്ദ്രീകൃത സ്വഭാവമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. വ്യാജ ഭീഷണിയാണെന്നാണ് പ്രാഥമിക നിഗമനം.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ആര്‍കെ പുരത്തെ ഒരു സ്‌കൂളിലും ഭീഷണി സന്ദേശം എത്തിയിരുന്നു.

Keywords: News, National-News, 8 Delhi Schools, Delhi News, National, Threat, Send, Children, Home, Bomb Threat, Emails, Exams Halted, Police, 8 Delhi Schools Send Children Home After Bomb Threat Emails, Exams Halted.

Post a Comment