Mobile Phone Safety | വേനല്‍ക്കാലത്ത് മൊബൈൽ ഫോണ്‍ അമിതമായി ചൂടാകുന്നത് തടയാന്‍ 7 വഴികൾ ഇതാ

 


ന്യൂഡെൽഹി: (KVARTHA) വേനല്‍ക്കാലത്ത് ഫോണ്‍ അമിതമായി ചൂടാകുന്നത് ഒരു സാധാരണ പ്രശ്നമാണ്. ഇത് നിങ്ങളുടെ ഫോണിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ബാറ്ററി ലൈഫ് കുറയ്ക്കുകയും ചെയ്യും. ചില സന്ദർഭങ്ങളിൽ, അമിത ചൂട് ഫോണ്‍ സ്ഥിരമായി പ്രവര്‍ത്തന രഹിതമാകുന്നതിനും കാരണമാകാം. ഈ വേനല്‍ക്കാലത്ത് നിങ്ങളുടെ ഫോണ്‍ സുരക്ഷിതവും തണുപ്പുള്ളതുമായി നിലനിര്‍ത്താന്‍ ചില നുറുങ്ങുകൾ ഇതാ.

Mobile Phone Safety | വേനല്‍ക്കാലത്ത് മൊബൈൽ ഫോണ്‍ അമിതമായി ചൂടാകുന്നത് തടയാന്‍ 7 വഴികൾ ഇതാ

1. നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക

നിങ്ങളുടെ ഫോൺ നേരിട്ട് സൂര്യപ്രകാശത്തിൽ നിന്ന് അകറ്റി നിർത്തുക. കാറില്‍ ഡാഷ് ബോര്‍ഡിലോ സീറ്റുകളിലോ അല്ലെങ്കിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ഏതെങ്കിലും പ്രതലങ്ങളിലോ വയ്ക്കുകയോ നേരിട്ട് വെയിലത്ത് സംസാരിക്കുകയോ ചെയ്യരുത്.

2. പിൻ കവർ നീക്കം ചെയ്യുക

പ്ലാസ്റ്റിക് ബാക്ക് കവറുകൾ ഫോണിനുള്ളിൽ ചൂട് പിടിച്ചുനിർത്തുകയും ഫോണിനെ അമിതമായി ചൂടാക്കുകയും ചെയ്യും. നിങ്ങളുടെ ഫോണിന് അമിതമായി ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിൽ, പിൻ കവർ നീക്കം ചെയ്യുക. ഇത് ദീർഘനേരം ഉപയോഗിക്കുമ്പോൾ അമിതമായി ചൂടാകുന്നത് തടയാൻ സഹായിക്കും.
വേനല്‍ക്കാലത്ത്, കട്ടിയില്ലാത്തതും വായുസഞ്ചാരമുള്ളതുമായ കവർ ഉപയോഗിക്കുകയോ അല്ലെങ്കില്‍ കവർ ഇല്ലാതെ തന്നെ ഉപയോഗിക്കുകയോ ചെയ്യുന്നത് നല്ലതാണ്.

3. തെളിച്ചം (Brightness) കുറക്കുക

തെളിച്ചം കൂടുതൽ ആണെങ്കിൽ ഫോൺ ചൂടാകുന്നതിന് കാരണമാകും. നിങ്ങളുടെ ഫോൺ പുറത്ത് ഉപയോഗിക്കുമ്പോൾ, ബാറ്ററി ഉപഭോഗവും ചൂടും കുറയ്ക്കാൻ സ്ക്രീൻ തെളിച്ചം കുറയ്ക്കുക.

4. ഉപഭോഗം പരിമിതപ്പെടുത്തുക

ചൂടുള്ള കാലാവസ്ഥയിൽ കൂടുതൽ സമയം ഗ്രാഫിക്സ്-ഹെവി ഗെയിമുകൾ കളിക്കുകയോ വീഡിയോകൾ കാണുകയോ പോലുള്ള കൂടുതൽ ബാറ്ററി പവർ ആവശ്യമുള്ള കാര്യങ്ങൾ പരിമിതപ്പെടുത്തുക. ഈ പ്രവർത്തനങ്ങൾ ഫോണിൻ്റെ താപനില ഗണ്യമായി വർധിപ്പിക്കും. ഉപയോഗത്തിലില്ലാത്തപ്പോൾ ബ്ലൂടൂത്ത്, മൊബൈൽ ഹോട്ട്‌സ്‌പോട്ട് തുടങ്ങിയ ഫീച്ചറുകൾ ഓഫാക്കുന്നത് പരിഗണിക്കുക.

5. പവർ സേവിംഗ് മോഡ് സജീവമാക്കുക

വൈദ്യുതി ഉപഭോഗം കുറച്ചിട്ടും നിങ്ങളുടെ ഫോൺ അമിതമായി ചൂടാകുന്നത് തുടരുകയാണെങ്കിൽ, ഫോണിൽ തന്നെയുള്ള പവർ സേവിംഗ് മോഡ് ഓൺ ചെയ്യുക. പവർ സേവിംഗ് മോഡ് എന്നത് നിങ്ങളുടെ ഫോണിന്റെ ബാറ്ററി ലൈഫ് നീട്ടാൻ സഹായിക്കുന്ന ഫീച്ചറാണ്. ഈ മോഡ് പ്രവർത്തനക്ഷമമാക്കുമ്പോൾ, നിങ്ങളുടെ ഫോൺ ചില പശ്ചാത്തല പ്രവർത്തനങ്ങൾ കുറയ്ക്കുകയും സ്ക്രീൻ തെളിച്ചം കുറയ്ക്കുകയും ചെയ്യും. ഇത് ബാറ്ററി ഉപയോഗം കുറയ്ക്കുകയും ചൂട് കുറയ്ക്കുകയും ചെയ്യും.

6. ഗുണനിലവാരമുള്ള ചാർജർ ഉപയോഗിക്കുക

നിങ്ങളുടെ ഫോണിനൊപ്പം വന്ന ചാർജറോ അല്ലെങ്കിൽ അനുയോജ്യമായ ഗുണനിലവാരമുള്ള ചാർജറോ ഉപയോഗിക്കുക. നിങ്ങളുടെ ഫോൺ ചാർജ് ചെയ്യാൻ നിങ്ങൾ ഉപയോഗിക്കുന്ന ചാർജർ അതിന്റെ ആയുസ് നിർണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഗുണനിലവാരമില്ലാത്ത ചാർജറുകൾ നിങ്ങളുടെ ഫോണിന് കേടുവരുത്തുകയും ബാറ്ററി ലൈഫ് കുറയ്ക്കുകയും ബാറ്ററി അമിതമായി ചൂടാകുന്ന പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു.

7. ഇങ്ങനെയൊന്നും തണുപ്പിക്കരുത്

നിങ്ങളുടെ ഫോൺ തണുത്ത വെള്ളത്തിൽ മുക്കുകയോ റഫ്രിജറേറ്ററിലോ കൂളറിലോ വയ്ക്കുകയോ ചെയ്യരുത്. ഈ രീതികൾ ഫോണിന് ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തുകയും അത് പ്രവർത്തന രഹിതമാക്കുകയും ചെയ്യും.

Keywords:  News, Malayalam News, National, Phone Safety, Summer, Lifestyle, Gadget, 7 tips for preventing your phone overheating in summer
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia