Arrested | കണ്ണൂരിൽ വീണ്ടും ലഹരി വേട്ട; എംഡിഎംഎയുമായി 2 പേർ പിടിയിൽ

 

ശ്രീകണ്ഠാപുരം: (KVARTHA) മാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മനീഷ് മോഹൻ (35), ജെയിസ് ജോസഫ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 400 മില്ലി എംഡിഎംഎയാണ് കണ്ടെടുത്തത്. ശ്രീകണ്ഠപുരത്തും പരിസര പ്രദേശത്തും കേന്ദ്രീകരിച്ച് എംഡിഎംഎ വ്യാപാരം നടത്തുന്ന സംഘത്തിലെ പ്രധാനകണ്ണികളാണ് ഇരുവരുമെന്ന് ശ്രീകണ്ഠാപുരം പൊലീസ് പറഞ്ഞു.
  
Arrested | കണ്ണൂരിൽ വീണ്ടും ലഹരി വേട്ട; എംഡിഎംഎയുമായി 2 പേർ പിടിയിൽ

കഴിഞ്ഞ കുറേ കാലമായി മനീഷ് മോഹനെയും ജെയിസ് ജോസഫിനെയും പൊലീസ് നിരീക്ഷണം നടത്തി വരുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വൈകുന്നേരം 6. 30ന് ശ്രീകണ്ഠപുരം തൃക്കടമ്പ് വെച്ചാണ് ലഹരി വസ്തുക്കളുമായി ഇരുവരെയും പിടികൂടിയത്. ഇരുവരും സഞ്ചരിച്ച കെഎൽ 59 ബി 8539 നമ്പർ ആൾട്ടോ കാറിൽ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്. മനീഷ് മോഹൻ യൂത്ത് കോണ്ഗ്രസിന്റെ സജീവ പ്രവർത്തകനാണ്.

Keywords:  News, News-Malayalam-News, Kerala, Kannur, Crime, 2 people arrested with MDMA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia