Follow KVARTHA on Google news Follow Us!
ad

Webcast | കണ്ണൂരിലെ മുഴുവൻ ബൂത്തുകളിലും വെബ് കാസ്റ്റ് സംവിധാനം ഏർപ്പെടുത്തി; പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിക്കും

1866 ബൂത്തുകളിലായി 2664 ക്യാമറകളാണ് സജ്ജമാക്കുക, Vote, Lok Sabha Election, കണ്ണൂർ വാർത്തകൾ
കണ്ണൂർ: (KVARTHA) ജില്ലയിൽ പോളിങ് ബുത്തുകളിൽ സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി മുഴുവൻ സ്ഥലങ്ങളിലും വെബ് ക്യാമറകൾ സ്ഥാപിക്കുമെന്ന് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അറിയിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
  
News, News-Malayalam-News, Kerala, Kerala-News, Election, Lok-Sabha-Election-2024, Webcast system at all booths in Kannur.

1866 ബൂത്തുകളിലായി 2664 ക്യാമറകളാണ് സജ്ജമാക്കുക. ഇന്റര്‍നെറ്റ് സഹായത്തോടെ ശബ്ദം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്യുന്ന ഫോര്‍ ജി ക്യാമറകളാണ് സ്ഥാപിക്കുക. പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സെര്‍വറില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. ഓഫാക്കാന്‍ ആകാത്ത വിധം സീല്‍ ചെയ്യുന്ന ക്യാമറ കേടുപാട് വരുത്തിയാലും അതുവരെയുള്ള ദൃശ്യങ്ങള്‍ സുരക്ഷിതമായിരിക്കും. പ്രശ്‌നസാധ്യത ബൂത്തുകളില്‍ അകത്തും പുറത്തുമായി രണ്ടു ക്യാമറയും മറ്റിടങ്ങളില്‍ ഒന്നു വീതവുമാണ് സ്ഥാപിക്കുക.

കലക്ടറേറ്റില്‍ സജ്ജമാക്കിയ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും 24 മണിക്കൂര്‍ നിരീക്ഷണം നടത്തുന്നുണ്ട്. സമാധാനപരമായും നിഷ്പക്ഷവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനാണ് ഈ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നതെന്ന് കലക്ടർ അറിയിച്ചു. പ്രശ്ന ബാധിത പ്രദേശങ്ങളിൽ സംസ്ഥാന പൊലീസിനെ കൂടാതെ കേന്ദ്രസേനയെ ബാരിക്കോഡ് ഉയർത്തി നിയോഗിക്കുമെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ അറിയിച്ചു.

അടിയന്തിര സാഹചര്യങ്ങളിൽ പ്രശ്നബാധിത സ്ഥലങ്ങളിൽ ക്യാംപ് ചെയ്യുന്ന സി.ആർ.പി.എഫ് യൂനിറ്റുകളുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലയിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് റൂറൽ എസ്പി ഹേമലതയും അറിയിച്ചു.

Keywords: News, News-Malayalam-News, Kerala, Kerala-News, Election, Lok-Sabha-Election-2024, Webcast system at all booths in Kannur.

Post a Comment