Follow KVARTHA on Google news Follow Us!
ad

Nitin Gadkari | മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു; ചൂട് കാരണം അസ്വസ്ഥനായിരുന്നുവെന്ന് കേന്ദ്രമന്ത്രി

ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് സംഭവം Union Minister, Nitin Gadkari, Faints, Speech, Poll Rally, Election, Campaign, Loss Consciousness, BJP,
മുംബൈ: (KVARTHA) മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ഗഡ്കരി കുഴഞ്ഞുവീണത്. സ്റ്റേജിലുണ്ടായ പ്രവര്‍ത്തകര്‍ വേഗത്തില്‍ അദ്ദേഹത്തെ താങ്ങിയെടുക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.


യവത്മാളിലെ എന്‍ ഡി എ സ്ഥാനാര്‍ഥി രാജശ്രീ പാട്ടീലിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് സംഭവം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗം നയിക്കുന്ന ശിവസേന അംഗമാണ് രാജശ്രീ. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ജനവിധി തേടിയ മണ്ഡലമായ നാഗ്പുരിലെ ബി ജെ പി സ്ഥാനാര്‍ഥിയാണ് ഗഡ്കരി.

Union Minister Nitin Gadkari collapsed while delivering a speech at an election rally in Maharashtra. He is currently hospitalized. Wishing @nitin_gadkari Ji a speedy recovery. #Maharashtra #BJP pic.twitter.com/zCsNlghYn2— Unni Krishnan (@Unnikgs) April 24, 2024 

വൈകാതെ തലക്കറക്കത്തിനുള്ള കാരണം കടുത്ത ചൂട് മൂലമുണ്ടായ ബുദ്ധിമുട്ടാണെന്ന് ഗഡ്കരി തന്നെ എക്സില്‍ കുറിച്ചു. 'മഹാരാഷ്ട്രയിലെ പുസാദില്‍ നടന്ന റാലിക്കിടെ ചൂട് കാരണം എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പൂര്‍ണമായും സുഖമായിരിക്കുന്നു, അടുത്ത മീറ്റിംഗില്‍ പങ്കെടുക്കാന്‍ വരൂദിലേക്ക് പോകുന്നു. നിങ്ങളുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി,' അദ്ദേഹം പറഞ്ഞു.

पुसद, महाराष्ट्र में रैली के दौरान गर्मी की वजह से असहज महसूस किया। लेकिन अब पूरी तरह से स्वस्थ हूँ और अगली सभा में सम्मिलित होने के लिए वरूड के लिए निकल रहा हूँ। आपके स्नेह और शुभकामनाओं के लिए धन्यवाद।— Nitin Gadkari (मोदी का परिवार) (@nitin_gadkari) April 24, 2024 

Keywords: News, National, National-News, Politics-News, Union Minister, Nitin Gadkari, Faints, Speech, Poll Rally, Election, Campaign, Loss Consciousness, BJP, NDA, Maharashtra News, X Platform, ‘Was Uncomfortable Due To Heat’: Nitin Gadkari's Message After He Faints At Maharashtra Poll Rally.

Post a Comment