Attacked | യുഎസില്‍ നിന്നെത്തിയ വ് ളോഗര്‍ ദമ്പതികള്‍ക്ക് നേരെ തൃശൂര്‍ പൂരത്തിനിടെ ലൈംഗികാതിക്രമം നടന്നതായി പരാതി; തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം വിഡിയോ ദൃശ്യങ്ങള്‍ സഹിതം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു

 


തൃശൂര്‍: (KVARTHA) യുഎസില്‍ നിന്നെത്തിയ വ്‌ളോഗര്‍ ദമ്പതികള്‍ക്കു നേരെ തൃശൂര്‍ പൂരത്തിനിടെ ലൈംഗികാതിക്രമം നടന്നതായി പരാതി. ലോകമാകെ സഞ്ചരിച്ചു ഇന്‍സ്റ്റഗ്രാമില്‍ യാത്രാവിവരണം പോസ്റ്റ് ചെയ്യുന്ന മകന്‍സി, കീനന്‍ ദമ്പതികള്‍ക്ക് നേരെയാണ് അതിക്രമമുണ്ടായത്. യുഎസുകാരിയായ മകന്‍സിയും ബ്രിടിഷുകാരനായ കീനനും വീഡിയോ ദൃശ്യങ്ങള്‍ സഹിതം തങ്ങള്‍ക്കു നേരിട്ട ദുരനുഭവം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

പൂരനഗരിയില്‍ കണ്ടുമുട്ടിയ ഒരാളോട് പൂരക്കാഴ്ചകള്‍ ചോദിച്ചറിഞ്ഞു വീഡിയോയില്‍ പകര്‍ത്തുന്നതിനിടെ മകന്‍സിയെ അയാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. മകന്‍സി അസ്വസ്ഥയായി കുതറി മാറുന്നതും കാണാം. അതേ വീഡിയോയില്‍ കീനനും തനിക്കു നേരിട്ട ദുരനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സുള്ള ഒരാള്‍ തന്റെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിച്ചതായാണു കീനന്‍ പറയുന്നത്.

Attacked | യുഎസില്‍ നിന്നെത്തിയ വ് ളോഗര്‍ ദമ്പതികള്‍ക്ക് നേരെ തൃശൂര്‍ പൂരത്തിനിടെ ലൈംഗികാതിക്രമം നടന്നതായി പരാതി; തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം വിഡിയോ ദൃശ്യങ്ങള്‍ സഹിതം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു

പൂരത്തിനു മുന്‍പു കേരളത്തിലെത്തിയ മകന്‍സിയും കീനനും കേരളം പൂര്‍ണമായും സ്ത്രീ സൗഹൃദമാണെന്നു വിവരിച്ചുകൊണ്ടു നേരത്തേ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ജാര്‍ഖണ്ഡില്‍ സ്പാനിഷ് യുവതി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിനു പിന്നാലെയായിരുന്നു മകന്‍സിയുടെ വീഡിയോ.

ജാര്‍ഖണ്ഡിലെ സംഭവം ഇന്‍ഡ്യയുടെ പൊതുചിത്രമല്ലെന്നും ഞങ്ങളിപ്പോള്‍ കേരളത്തിലാണുള്ളതെന്നും ഇവിടം വളരെ സുരക്ഷിതമായി അനുഭവപ്പെടുന്നു എന്നുമായിരുന്നു മകന്‍സിയുടെ വീഡിയോ. ഇതു പോസ്റ്റ് ചെയ്തു ദിവസങ്ങള്‍ക്കുള്ളിലാണ് അവര്‍ക്കും ദുരനുഭവം നേരിട്ടത്. എന്നാല്‍ വീഡിയോ ദൃശ്യം പ്രചരിക്കുന്നതറിഞ്ഞുവെന്നും ഇതുസംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.

Keywords: US-UK vlogger couple say they Attacked during Thrissur Pooram in Kerala, Thrissur, News, US-UK Vlogger Couple, Complaint, Social Media, Instagram, Police, Molestation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia