Arrested | 'ഭക്ഷണം കഴിച്ച ശേഷം ബിൽ അടക്കാതെ വിദഗ്ധമായി മുങ്ങുന്ന ദമ്പതികൾ അറസ്റ്റിൽ; 5 റെസ്റ്റോറന്റുകളിലായി നൽകാനുള്ളത് ഒരു ലക്ഷത്തിലേറെ രൂപ'; തട്ടിപ്പ് ഇങ്ങനെ

 


ലണ്ടൻ: (KVARTHA) ഭക്ഷണം കഴിച്ച ശേഷം പണം തരാതെ വിദഗ്ധമായി മുങ്ങുന്നുവെന്ന റസ്റ്റോറൻ്റ് ഉടമകളുടെ പരാതിയിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വെയിൽസിലെ സാൻഡ്ഫീൽഡിൽ നിന്നുള്ള ദമ്പതികൾ അഞ്ച് റെസ്റ്റോറൻ്റുകളിൽ നിന്ന് ഏകദേശം 1,000 പൗണ്ടിന്റെ (ഇന്ത്യൻ കറൻസിയിൽ ഏകദേശം 1,04,170 രൂപ) ഭക്ഷണം കഴിച്ചതായാണ് പരാതി. ആൻ മക്‌ഡൊണാഗ് (39), ബെർണാഡ് മക്‌ഡൊണാഗ് (41) എന്നിവരാണ് അറസ്റ്റിലായത്.

Arrested | 'ഭക്ഷണം കഴിച്ച ശേഷം ബിൽ അടക്കാതെ വിദഗ്ധമായി മുങ്ങുന്ന ദമ്പതികൾ അറസ്റ്റിൽ; 5 റെസ്റ്റോറന്റുകളിലായി നൽകാനുള്ളത് ഒരു ലക്ഷത്തിലേറെ രൂപ'; തട്ടിപ്പ് ഇങ്ങനെ

 ദമ്പതികൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്, 30 മൈൽ ചുറ്റളവിലുള്ള റെസ്റ്റോറൻ്റുകളിൽ നടന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അടുത്ത മാസം കോടതിയിൽ വാദം കേൾക്കും. ആൻ മക്‌ഡൊനാഗിനെതിരെ നാല് മോഷണക്കേസുകളും ചുമത്തിയിട്ടുണ്ട്. ദമ്പതികളുടെ സിസിടിവി ദൃശ്യങ്ങൾ റസ്റ്റോറൻ്റ് ഉടമകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇവർ കുടുങ്ങിയത്. പൊലീസിൽ യഥാസമയത്ത് തന്നെ പരാതിപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ അവഗണിച്ചതാണ് കൂടുതൽ തട്ടിപ്പ് നടക്കാൻ കാരണമായതെന്നാണ് റെസ്റ്റോറൻ്റ് ഉടമകളുടെ ആരോപണം.

ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന ദമ്പതികളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മിക്ക കേസുകളിലും, ഇരുവർക്കും ഒപ്പം അവരുടെ കുടുംബാംഗങ്ങൾ എന്ന് അവകാശപ്പെടുന്ന മറ്റ് ആളുകളും ഉണ്ടായിരുന്നു. 'ഭക്ഷണം കഴിച്ചതിനു ശേഷം ദമ്പതികൾ ഒരു കാർഡ് ഉപയോഗിച്ച് ബില്ലടക്കുന്നതായി നടിക്കുന്നു. എന്നാൽ എന്തോ പ്രശ്നത്താൽ ഇവരുടെ കാർഡിൽ നിന്ന് പണം അടയ്ക്കാൻ കഴിയില്ല. ഇതോടെ മറ്റൊരു കാർഡ് എടുക്കാനെന്ന് പറഞ്ഞു കുട്ടിയെ അവിടെ നിർത്തി ദമ്പതികൾ കാറിലേക്ക് പോകും. 10 സെക്കൻഡുകൾക്ക് ശേഷം, കുട്ടിയും കാറിലേക്ക് ഓടും. ഇതിനിടയിൽ വിദഗ്ധമായി മുങ്ങുകയുമാണ് ഇവരുടെ പതിവ്', ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു.

Keywords: News, Malayalam News, World, Crime, UK, Arrested, Police Arrest, UK couple ate meals worth Rs 1 lakh at 5 restaurants, didn't pay bills, arrested

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia