Follow KVARTHA on Google news Follow Us!
ad

Suresh Gopi | തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി; അകത്തു സംസാരിച്ചതെല്ലാം പുറത്തുപറയാന്‍ കഴിയുമോ എന്ന് മാധ്യമങ്ങളോട് താരം

നടന്നത് സ്വകാര്യ സന്ദര്‍ശനം Thrissur NDA Candidate, Suresh Gopi, Meeting, Pala Bishop Mar Joseph Kallarangat, Lok Sabha Election, Kerala News
കോട്ടയം: (KVARTHA) വെള്ളിയാഴ്ച ലോക് സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച രാവിലെയാണ് കൂടിക്കാഴ്ച. അടച്ചിട്ട മുറിയില്‍ നടത്തിയ കൂടിക്കാഴ്ച ഏതാനും സമയം വരെ നീണ്ടുനിന്നു.

പുറത്തിറങ്ങിയ താരത്തോട് മാധ്യമങ്ങള്‍ സംസാരിച്ചെങ്കിലും അകത്തു സംസാരിച്ചതെല്ലാം പുറത്തുപറയാന്‍ കഴിയുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സ്വകാര്യ സന്ദര്‍ശനമാണെന്നും പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വോട് ഉറപ്പാക്കാന്‍ വേണ്ടിയുള്ള സന്ദര്‍ശനമാണെന്നാണ് വിലയിരുത്തല്‍.

Thrissur NDA candidate Suresh Gopi meets Pala Bishop Mar Joseph Kallarangat, Kottayam, News, Thrissur NDA Candidate, Suresh Gopi, Meeting, Pala Bishop Mar Joseph Kallarangat, Lok Sabha Election, Politics, Kerala News

രാവിലെ പാല കുരിശു പള്ളിയില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് സുരേഷ് ഗോപി പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. അരുവിത്തുറ പള്ളിയില്‍ പോകണമെന്നത് നേര്‍ചയായിരുന്നുവെന്നും സന്ദര്‍ശനം തികച്ചും വ്യക്തിപരമാണെന്നും തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് അരുവിത്തുറ പള്ളിയില്‍ സുരേഷ് ഗോപി എത്തിയത്. ഇതിനുപിന്നാലെയാണ് രാവിലെ പാലാ ബിഷപ്പുമായുള്ള കൂടിക്കാഴ്ച. ലൗ ജിഹാദിനെക്കുറിച്ച് ബിഷപ്പുമായി ചര്‍ച ചെയ്‌തോയെന്ന ചോദ്യത്തില്‍ നിന്നും സുരേഷ് ഗോപി ഒഴിഞ്ഞുമാറി. 

മനുഷ്യരായിട്ട് ജീവിച്ചോട്ടെ സാര്‍ നിങ്ങള്‍ ഞങ്ങളെ ആ വഴിക്ക് വലിച്ചിഴയ്ക്കാതിരിക്കൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ജി സുകുമാരന്‍ നായര്‍, വെള്ളാപ്പള്ളി നടേശന്‍, വരാപ്പുഴ ബിഷപ്പ് എന്നിവരുമായും സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Keywords: Thrissur NDA candidate Suresh Gopi meets Pala Bishop Mar Joseph Kallarangat, Kottayam, News, Thrissur NDA Candidate, Suresh Gopi, Meeting, Pala Bishop Mar Joseph Kallarangat, Lok Sabha Election, Politics, Kerala News.

Post a Comment