Bizzarre | 400 പാമ്പുകളുള്ള പെട്ടിയിൽ 40 ദിവസം കഴിച്ചുകൂട്ടിയൊരാൾ; പിന്നീട് മരിച്ചത് മൂർഖന്റെ കടിയേറ്റ്; ലോകത്തെ ഞെട്ടിച്ച ഇദ്ദേഹത്തെ അറിയാമോ?

 


ന്യൂഡെൽഹി: (KVARTHA) പാമ്പുകളോടും തേളുകളോടുമൊത്തുള്ള ധീരമായ പ്രവൃത്തികൾ കാരണം 'പാമ്പ് രാജാവ്' എന്നറിയപ്പെട്ടിരുന്ന വ്യക്തിയാണ് മലേഷ്യയിലെ അലി ഖാൻ ശംസുദ്ദീൻ. പാമ്പുകളോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും അവയെ സംരക്ഷിക്കാൻ നടത്തിയ പ്രവർത്തനങ്ങളും
ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രചോദനമാണ്. 2006-ൽ മൂർഖൻ പാമ്പിന്റെ കടിയേറ്റാണ് അലി ഖാൻ മരിച്ചത്. അദ്ദേഹത്തിൻ്റെ മകൻ അംജദ് ഖാൻ ഇപ്പോൾ പിതാവിന്റെ പാരമ്പര്യം തുടരുകയാണ്.

Bizzarre | 400 പാമ്പുകളുള്ള പെട്ടിയിൽ 40 ദിവസം കഴിച്ചുകൂട്ടിയൊരാൾ; പിന്നീട് മരിച്ചത് മൂർഖന്റെ കടിയേറ്റ്; ലോകത്തെ ഞെട്ടിച്ച ഇദ്ദേഹത്തെ അറിയാമോ?

പാമ്പുകളോടുള്ള അഭിനിവേശം


അലി ഖാൻ ചെറുപ്പം മുതൽ തന്നെ പാമ്പുകളോട് അഭിനിവേശം പുലർത്തിയിരുന്നു. 12 വയസുള്ളപ്പോൾ ആദ്യമായി ഒരു പാമ്പിനെ പിടികൂടി. പിന്നീട് പാമ്പുകളെ കൈകാര്യം ചെയ്യുന്നതിനും പരിശീലിപ്പിക്കുന്നതിനും തന്റെ ജീവിതം മാറ്റിവെച്ചു. പാമ്പുകളുമായി അദ്ദേഹം നടത്തിയ അത്ഭുതകരമായ പ്രകടനങ്ങളാണ് പാമ്പ് രാജാവ് എന്ന പേര് നേടിക്കൊടുത്തത്. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളെപ്പോലും അദ്ദേഹത്തിന് നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു.

ഗിന്നസ് റെക്കോർഡ്


അലി ഖാൻ നിരവധി തവണ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്. 1997 ൽ, ഒരു ഗ്ലാസ് പെട്ടിയിൽ 6000 തേളുകൾക്കൊപ്പം 21 ദിവസം കഴിച്ചുകൂട്ടിയതിന്റെ റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി. എന്നാൽ അതിലും അത്ഭുതകരമായ ഒരു റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 1989 ൽ, 400 ഓളം മൂർഖൻ പാമ്പുകളുമായി ഒരു ചെറിയ പെട്ടിയിൽ 40 ദിവസം കഴിച്ചുകൂട്ടിയിരുന്നു. ഈ അപകടകരമായ പ്രകടനം ലോകമെമ്പാടുമുള്ള ശ്രദ്ധ ആകർഷിച്ചു. തൻ്റെ കരിയറിലെ 25 വർഷത്തിനിടയിൽ, അലി ഖാനെ പലതരം പാമ്പുകൾ 99-ലധികം തവണ കടിച്ചു, പക്ഷേ ഒരിക്കലും ജീവനെടുക്കാൻ പര്യാപ്തമായിരുന്നില്ല. കോലാലംപൂരിൽ വച്ചാണ് അദ്ദേഹത്തിൻ്റെ അവസാന ഷോ നടന്നത്.

ക്വാലാലംപൂരിലെ ഷോയ്ക്ക് ശേഷം അലി ഖാൻ ശംസുദ്ദീൻ തൻ്റെ മകൻ അംജദ് ഖാനെ വിളിച്ച് കൈയിൽ മൂർഖൻ കടിച്ചതായി പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം ആരോഗ്യ നില കൂടുതൽ വഷളായി. അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പ്രമേഹവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇത് രണ്ടും മരണത്തിലേക്ക് നയിച്ചു. പാമ്പുകളോടുള്ള അലി ഖാന്റെ സ്നേഹവും അവയെ സംരക്ഷിക്കാൻ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും ഇന്നും ഓർമ്മിക്കപ്പെടുന്നു.

Keywords:  Bizzarre, Malaysia, Ali Khan Samsuddin, Snakes, New Delhi, Scorpions, Guinness World Records, Kuala Lumpur, Hospital, Diabetes, Cobra, This Malaysian Man Stayed With 400 Snakes For 40 Days In A Box, Died After Cobra Bite.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia