Sanju Samson | ട്വന്റി20 ലോകകപ്പിനുള്ള ഇന്‍ഡ്യന്‍ ടീമിനെ പ്രഖ്യാപിച്ചു; മലയാളി താരം സഞ്ജു സാംസണ്‍ വികറ്റ് കീപറാകും; ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റന്‍; കെ എല്‍ രാഹുലിനെ ഒഴിവാക്കി

 


മുംബൈ: (KVARTHA) ട്വന്റി20 ലോകകപ്പിനുള്ള ഇന്‍ഡ്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ആരാധകരുടെ ആഗ്രഹം പോലെ തന്നെ മലയാളി താരം സഞ്ജു സാംസണെ ടീമില്‍ എടുത്തിട്ടുണ്ട്. സഞ്ജുവും ഋഷഭ് പന്തും വികറ്റ് കീപറായി തന്നെ ലോകകപ്പ് ടീമിലുണ്ട്.

രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. സീനിയര്‍ താരം കെഎല്‍ രാഹുലിനെ ടീമില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റിസര്‍വ് താരങ്ങളായി ശുഭ്മന്‍ ഗില്‍, ഖലീല്‍ അഹ് മദ്, റിങ്കു സിങ്, ആവേശ് ഖാന്‍ എന്നിവരും ഇന്‍ഡ്യന്‍ ടീമിനൊപ്പമുണ്ടാകും. ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്‍ഡ്യയുടെ ആദ്യ മത്സരം.

Sanju Samson | ട്വന്റി20 ലോകകപ്പിനുള്ള ഇന്‍ഡ്യന്‍ ടീമിനെ പ്രഖ്യാപിച്ചു; മലയാളി താരം സഞ്ജു സാംസണ്‍ വികറ്റ് കീപറാകും; ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റന്‍; കെ എല്‍ രാഹുലിനെ ഒഴിവാക്കി
 
ഇന്‍ഡ്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ് സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വികറ്റ് കീപര്‍), സഞ്ജു സാംസണ്‍ (വികറ്റ് കീപര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചെഹല്‍, അര്‍ഷ് ദീപ് സിങ്, ജസ് പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

Keywords: T20 World Cup squad: Sanju Samson rewarded for incredible IPL 2024, Mumbai, News, T20 World Cup squad, Players, Sanju Samson, Wicket Keeper, Rohit Sharma, Announced, Virat Kohli, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia