Follow KVARTHA on Google news Follow Us!
ad

Nomination Papers Submitted | കണ്ണൂരില്‍ കളറായി നാമനിര്‍ദേശ പത്രിക സമര്‍പ്പണം, മുന്നണി സ്ഥാനാര്‍ഥികള്‍ ഇനി പോരാട്ടച്ചൂടിലേക്ക്!

പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെയാണ് നേതാക്കള്‍ എത്തിയത് Nomination Peppers, Submitted, Candidates, Kerala News
കണ്ണൂര്‍: (KVARTHA) തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഊര്‍ജം പകര്‍ന്നുകൊണ്ടു കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയും നാമനിര്‍ദേശപത്രിക നല്‍കി. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ജയരാജനും ഒരുമണിയോടെ എന്‍ഡിഎ സ്ഥാനാര്‍ഥി സി രഘുനാഥും ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ മുന്‍പാകെ പത്രിക നല്‍കി. ഉച്ചയ്ക്ക് രണ്ടരയോടെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരനും നാമനിര്‍ദേശ പത്രിക നല്‍കി.

Submission of nomination papers as color in Kannur, Kannur, News, Nomination Peppers, Submitted, Candidates, Leaders, Workers, Politics, UDF, LDF, BJP, Kerala News.
 
പാറക്കണ്ടിയിലെ സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്നും കേന്ദ്രീകരിച്ചു പ്രകടനമായെത്തി കാല്‍ടെക്സിലെ എകെജി പ്രതിമയിലും പുഷ്പാര്‍ചന നടത്തി. തുടര്‍ന്ന് ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ഭരണഘടനയുടെ ആമുഖം വായിച്ച ശേഷമാണ് കലക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ്സമര്‍പ്പിച്ചത്.

സി ഐ ടി യു സംസ്ഥാന സെക്രടറി കെപി സഹദേവന്‍, സി പി ഐ ജില്ലാ സെക്രടറി സിപി സന്തോഷ് കുമാര്‍, കേരള കോണ്‍ഗ്രസ് എം ജില്ലാ സെക്രടറി ജോയ് കൊന്നക്കല്‍ എന്നിവരാണ് എംവി ജയരാജന്റെ പേര് നിര്‍ദേശിച്ചത്. ഡമ്മി സ്ഥാനാര്‍ഥിയായ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍ ചന്ദ്രനും പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പണ വേളയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി സിപിഎം കേന്ദ്ര കമിറ്റി അംഗം പികെ ശ്രീമതി എന്നിവരുമുണ്ടായിരുന്നു.

Submission of nomination papers as color in Kannur, Kannur, News, Nomination Peppers, Submitted, Candidates, Leaders, Workers, Politics, UDF, LDF, BJP, Kerala News
 
രാവിലെ 11.15ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്നും നേതാക്കള്‍ക്കൊപ്പവും പ്രവര്‍ത്തകര്‍ക്കൊപ്പവും റോഡ് ഷോയായിട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സി രഘുനാഥ് കലക്ടറേറ്റിലെത്തിയത്. രണ്ടു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ബിജെപി ദേശീയ സമിതി അംഗം പികെ വേലായുധന്‍ പേര് നിര്‍ദേശിച്ചു. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടി, സംസ്ഥാന സെക്രടറി കെ രഞ്ജിത്ത്, ബിഡിജെഎസ് സംസ്ഥാന സെക്രടറി പൈലി വാത്യാട്ട്, ബിജെപി മേഖലാ സെക്രടറി കെകെ വിനോദ് കുമാര്‍, കെ ശ്രീകാന്ത് എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.

ഇതിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് നേതാക്കളും സ്ഥാനാര്‍ഥിക്കൊപ്പം പത്രിക സമര്‍പ്പണത്തിന് എത്തി. ഡിസിസി ഓഫീസില്‍ നിന്നും പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെയാണ് പത്രിക സമര്‍പ്പണത്തിന് എത്തിയത്.

Submission of nomination papers as color in Kannur, Kannur, News, Nomination Peppers, Submitted, Candidates, Leaders, Workers, Politics, UDF, LDF, BJP, Kerala News

ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്, എംഎല്‍എ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, മുസ്ലിം ലീഗ് നേതാക്കളായ അബ്ദുല്‍ കരീം ചേലേരി, സോണി സെബാസ്റ്റ്യന്‍, സി എ അജീര്‍, ടിഒ മോഹനന്‍, ഇല്ലിക്കല്‍ അഗസ്തി, വട്ടക്കണ്ടി അഹ് മദ്, മുസ്ലിഹ് മഠത്തില്‍, ജോസ് ജോര്‍ജ് പ്ലാന്തോട്ടം, വി പി അബ്ദുര്‍ റശീദ്, കെ പ്രമോദ്, വി വി പുരുഷോത്തമന്‍, ചന്ദ്രന്‍ തില്ലങ്കേരി, കെ ജയന്ത്, കെ സി വിജയന്‍, എം പി മുഹമ്മദലി, റിജില്‍ മാകുറ്റി, കെ സി മുഹമ്മദ് ഫൈസല്‍, സജീവ് മറോളി, ശ്രീജ മഠത്തില്‍, ശമീമ ടീചര്‍, രാജീവന്‍ എളയാവൂര്‍, പി സി അഹ് മദ് കുട്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ഗാന്ധി ശില്പത്തിലും, യുദ്ധ സ്മാരകത്തിലും പുഷ്പാര്‍ചന നടത്തിയാണ് പത്രിക സമര്‍പ്പണത്തിനായി കലക്ടറേറ്റിലേക്ക് പുറപ്പെട്ടത്. പത്രിക സമര്‍പ്പണത്തിന് കലക്ടറേറ്റില്‍ എത്തുന്നതിനു മുമ്പായി മുസ്ലിം ലീഗ് ജില്ലാ ആസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നൂറു കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ കെ സുധാകരനെ അനുഗമിച്ചു.

വാദ്യമേളവും മുദ്രാവാക്യം വിളിയും പ്രവര്‍ത്തകര്‍ക്ക് ആവേശമായി. മുസ്ലിം ലീഗ് നേതാവ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ കുടുംബം, ലീഗ് നേതാവ് കുഞ്ഞഹ് മദ് സാഹിബ്, എന്‍ രാമകൃഷ്ണന്റെ കുടുംബം എന്നിവരുള്‍പെടെയുള്ള മുന്‍കാല നേതാക്കളുടെ വസതികള്‍ സന്ദര്‍ശിച്ച് സുധാകരന്‍ നോമിനേഷന്‍ കൊടുക്കുന്നതിന് മുന്‍പായി അനുഗ്രഹം വാങ്ങിയിരുന്നു.

Keywords: Submission of nomination papers as color in Kannur, Kannur, News, Nomination Peppers, Submitted, Candidates, Leaders, Workers, Politics, UDF, LDF, BJP, Kerala News.

Post a Comment