SSLC Result | എസ്എസ്എല്‍സി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും, ഇത്തവണ 11 ദിവസം മുമ്പ്; ഹയര്‍ സെകന്‍ഡറി 9ന്

 


തിരുവനന്തപുരം: (KVARTHA) മേയ് 8ന് വൈകുന്നേരം 3 മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, എസ് എസ് എല്‍ സി, ടി എച് എസ് എസ് എല്‍ സി, എ എച് എസ് എല്‍ സി ഫലപ്രഖ്യാപനം നടത്തും. ഇത്തവണ 11 ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മേയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്.

2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും കൂടി ആകെ 4,27,105 വിദ്യാര്‍ഥികളാണ് ഇക്കൊല്ലം എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ 70 കാംപുകളിലായി 10,863 അധ്യാപകര്‍ മൂല്യനിര്‍ണയ കാംപില്‍ പങ്കെടുത്തു. ഏപ്രില്‍ 3 മുതല്‍ 20 വരെ 14 ദിവസങ്ങളിലായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി. ടാബുലേഷന്‍, ഗ്രേസ് മാര്‍ക് എന്‍ട്രി, എന്നിവ പരീക്ഷാ ഭവനില്‍ പൂര്‍ത്തിയാക്കി.

SSLC Result | എസ്എസ്എല്‍സി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും, ഇത്തവണ 11 ദിവസം മുമ്പ്; ഹയര്‍ സെകന്‍ഡറി 9ന്

രണ്ടാം വര്‍ഷ ഹയര്‍ സെകന്‍ഡറി, വൊകേഷനല്‍ ഹയര്‍ സെകക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനം മേയ് 9 ന് നടത്തും. കഴിഞ്ഞ വര്‍ഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. 2,23,736 ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളും കൂടി ആകെ 4,41,120 വിദ്യാര്‍ഥികളാണ് ഹയര്‍സെകന്‍ഡറി പരീക്ഷ എഴുതിയത്. ഏപ്രില്‍ മൂന്ന് മുതല്‍ 24-ാം തീയതി വരെയാണ് മൂല്യനിര്‍ണയം നടന്നത്.

പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാ മൂല്യനിര്‍ണയത്തില്‍ മൊത്തം 77 കാംപുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകര്‍ പങ്കെടുത്തു. വൊകേഷനല്‍ ഹയര്‍സെകന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 27,798, പ്രൈവറ്റ് വിഭാഗത്തില്‍ 1,502 വിദ്യാര്‍ഥികളാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രെജിസ്റ്റര്‍ ചെയ്തത്.

Keywords: News, Kerala, Education, Thiruvananthapuram-News, SSLC, Examination, Result, Declare, May 8, Higher Secondary, Vocational Higher Secondary, Education, Exam, Students, Minister, V Sivankutty, SSLC exam result will declare on May 8.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia