Suresh Gopi | കേന്ദ്രമന്ത്രി സ്ഥാനം: ഇഷ്ടപ്പെട്ട സിനിമകള്‍ ചെയ്യാനുണ്ടെന്നും 2 വര്‍ഷത്തേക്ക് ഒഴിവ് തരണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്; പാര്‍ടി പറഞ്ഞാല്‍ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും സുരേഷ്‌ഗോപി

 


തൃശൂര്‍: (KVARTHA) ലോക് സഭ തിരഞ്ഞെടുപ്പ് കേരളത്തില്‍ മാത്രമാണ് നടന്നുകഴിഞ്ഞത്. ഫലം അറിയണമെങ്കില്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കണം. മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കൂടി കഴിയണം. എല്ലാ തിരഞ്ഞെടുപ്പും കഴിഞ്ഞ് ഒരുമിച്ചാണ് വോട് എണ്ണുന്നത്. അതിനിടയില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നുപറയുകയാണ്.

Suresh Gopi | കേന്ദ്രമന്ത്രി സ്ഥാനം: ഇഷ്ടപ്പെട്ട സിനിമകള്‍ ചെയ്യാനുണ്ടെന്നും 2 വര്‍ഷത്തേക്ക് ഒഴിവ് തരണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്; പാര്‍ടി പറഞ്ഞാല്‍ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും സുരേഷ്‌ഗോപി
 
കേന്ദ്രമന്ത്രിയാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ:

ഇഷ്ടപ്പെട്ട ചില സിനിമകള്‍ ചെയ്യാനുണ്ട്. അതിനാല്‍ രണ്ടു വര്‍ഷത്തേക്ക് തനിക്ക് ഒരൊഴിവു തരണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍, പാര്‍ടി പറഞ്ഞാല്‍ ഭാരിച്ച ഉത്തരവാദിത്തവും ഏറ്റെടുക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ആറു മാസം മുന്‍പുവരെ എന്റെ ജോലി ചെയ്യാന്‍ അനുവദിക്കണം എന്നും പറഞ്ഞിട്ടുണ്ട്.

 മന്ത്രിമാരാകാന്‍ പരിഗണിക്കുന്നതില്‍ അവസാനത്തെ ആളായാല്‍ മതി. എന്നാല്‍, പ്രധാനപ്പെട്ട അഞ്ച് വകുപ്പുകളുടെ മന്ത്രിമാര്‍ കേരളത്തിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരാകണം എന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. രാജ്യസഭാ എംപി ആയിരിക്കെ ചെയ്ത കാര്യങ്ങളുടെ പട്ടിക നിങ്ങള്‍ക്ക് ലഭിക്കും. സേവനം ചെയ്യാന്‍ മന്ത്രിയാകണമെന്നില്ല- എന്നും സുരേഷ് ഗോപി പറഞ്ഞു.

തിരഞ്ഞെടുപ്പിനുശേഷം പാര്‍ടി വിശകലനം നടത്തിയിട്ടുണ്ടെന്നും ഇതുവഴി അവരുടെ ആത്മവിശ്വാസം ഇരട്ടിച്ചിരിക്കുന്നുവെന്നും താരം പറഞ്ഞു. താന്‍ പ്രചാരണ സമയത്ത് തന്നെ വിശകലനം ചെയ്തതാണ്. തിരഞ്ഞെടുപ്പില്‍ താന്‍ തന്നെത്തന്നെ അവതരിപ്പിക്കുകയാണ് ചെയ്തതെന്നും മറ്റു സ്ഥാനാര്‍ഥികള്‍ എന്തു പറയുന്നു എന്ന് നോക്കിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

താന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ വോടര്‍മാരോട് പറഞ്ഞു. അവര്‍ അത് ചിന്തയില്‍ വച്ച് തീരുമാനമെടുത്തിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാണ് നിശ്ശബ്ദ പ്രചാരണ ദിവസം മണ്ഡലത്തില്‍ നിന്ന് വിട്ടുനിന്നത്. അതിനെയും ചിലര്‍ അവഹേളിച്ചു. രണ്ടുപേര്‍ തമ്മിലാണ് മത്സരമെന്നൊക്കെ പറയുന്നത് ജനാധിപത്യ സംവിധാനത്തെ അവഹേളിക്കലാണ്. എല്ലാവരും സ്ഥാനാര്‍ഥികളാണ്.

ബിജെപി കുറെ വോട് ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളില്‍ വോട് ചെയ്യാത്തവരെ കണ്ടുപിടിച്ച് വോടര്‍ പട്ടികയില്‍ ചേര്‍ക്കുകയും വോട് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. യുവ വോടര്‍മാരെയും ചേര്‍ത്തതായി വ്യാജ വോട് ചേര്‍ക്കല്‍ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് താരം മറുപടി നല്‍കി.

Keywords:  Sought 2-year leave to act in films; will take up Cabinet role if party directs: Suresh Gopi, Thrissur, News, Suresh Gopi, NDA Candidate, Media, Lok Sabha Election, Allegation, Vote, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia