Follow KVARTHA on Google news Follow Us!
ad

AC | രാത്രി മുഴുവൻ എ സി ഉപയോഗിച്ചാണോ ഉറങ്ങുന്നത്? ഈ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം, AC, Health, Lifestyle, ആരോഗ്യ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) വേനൽ ചൂടിന്റെ കാഠിന്യം കൊണ്ട് പുറത്തിറങ്ങുവാൻ പോലും കഴിയാത്ത അവസ്ഥയാണ്. വീടിനകത്തും പുറത്തും ചൂട് അസഹ്യമാണ്. എയർ കണ്ടീഷണർ ഇല്ലാതെ ഉറങ്ങാൻ കഴിയാത്ത സ്ഥിതി. ചൂടിൽ നിന്ന് ആശ്വാസം പകരാൻ എ സി ഉപകാരപ്രദമാണെങ്കിലും രാത്രി മുഴുവൻ എ സി ഓൺ ചെയ്ത് ഉറങ്ങുന്നത് ചിലരുടെയെങ്കിലും ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ മുതൽ ചർമ്മത്തിന്റെ കേടുപാടുകൾ വരെ ദീർഘനേരം എ സി ഉപയോഗിച്ച് ഉറങ്ങുന്നത് മൂലം സംഭവിക്കാം. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കാണ് പ്രത്യേകിച്ചും ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുവാൻ കൂടുതൽ സാധ്യത കാണുന്നത്.
  
News, News-Malayalam-News, National, National-News, Health, Health-News, Sleeping with AC on? Health issues it may be causing.

ആസ്ത്മ അല്ലെങ്കിൽ അലർജി, ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരിലാണ് കൂടുതലായും ഈ ബുദ്ധിമുട്ടുകൾ കാണാറുള്ളത്‌. ശ്വസംമുട്ടൽ, നെഞ്ച് മുറുക്കം, ശ്വാസന വൈകല്യം തുടങ്ങീ അസ്വസ്ഥതകൾ ഉണ്ടാകാൻ കാരണമാകാം. ചുമയ്ക്കും സാധ്യതയുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തടയാന്‍ എസിയിലെ താപനിലയെ ആരോഗ്യകരമായ രീതിയിൽ നിയന്ത്രിതമാക്കുക.

ചില ആളുകളിൽ രോഗ പ്രതിരോധ ശേഷി കുറയാനും എസി ഉപയോഗം വഴിവെക്കും. മറ്റു ചിലരിൽ എസിയിട്ട് ഉറങ്ങുന്നത് മൂലം പേശികളുടെ കാഠിന്യത്തിനും സന്ധി വേദനയ്ക്കും കാരണമാകും. പ്രത്യേകിച്ചും ശരീരം തണുത്ത താപനിലയിൽ കൂടുതൽ നേരം സമ്പർക്കം പുലർത്തുകയാണെങ്കിൽ, സന്ധി വേദന ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്. വൈറൽ, ബാക്ടീരിയ അണുബാധകൾ പെരുകാനും എസിയുടെ അമിതമായ ഉപയോഗം കാരണമായേക്കാം.

സെൻസിറ്റീവ് ആളുകളിൽ അലർജി ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അത്തരം ആളുകളിൽ എസിയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. കൂടാതെ ദീർഘ നേരം എസി ഓണാക്കി ഉറങ്ങുന്ന മുറിക്കുള്ളിൽ ഈർപ്പത്തിന്റെ അളവ് കുറയുന്നു. ഇത് കാരണം കണ്ണുകളെ വരണ്ടതാകുവാൻ ഇടവരുത്തും. ചർമ്മത്തിലെ ഈർപ്പം ഇല്ലാതാക്കുകയും ചർമ്മത്തെ കൂടുതൽ വരണ്ടതാക്കുവാനും എസി ഓൺ ചെയ്ത മുറിക്കുള്ളിലെ തണുപ്പ് കാരണമാകും.

രാത്രി എസി ഓണാക്കി ഉറങ്ങുന്നത് ചിലരില്‍ മറ്റു ചില പ്രശ്നങ്ങൾ കൂടി ഉണ്ടാകാൻ കാരണമാകും. തണുത്ത താപനില പേശികൾ ചുരുങ്ങാനും മുറുക്കാനും ഇടയാക്കും. ഇത്തരത്തിലുള്ള പേശികളുടെ കാഠിന്യവും സന്ധി വേദനയും തടയാൻ എസിയുടെ തണുപ്പ് കുറയ്ക്കാവുന്നതാണ്. എസി ഓണാക്കിയ മുറിയിൽ പതിവായി ഉറങ്ങുന്നത് ചിലരിൽ തൃപ്തികരമായ ഉറക്കം നഷ്ടപ്പെടുത്താനും ഇടവരുത്താം. ഇതിലൂടെ മതിയായ ഉറക്കം ലഭിക്കാതിരിക്കാനും മറ്റു പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുവാനും ഇടവരുത്തും. ചൂട് കാലം എസി ഉപയോഗിക്കാത്തവർ കുറവായിരിക്കാം. എന്നാൽ എല്ലാവരിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണ്. ആസ്തമ , ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ പ്രത്യേക ശ്രദ്ധ കാണിക്കുന്നത് ഗുണം ചെയ്യും.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Sleeping with AC on? Health issues it may be causing.

Post a Comment