Found Dead | സ്വീഡനിൽ ഖുർആൻ കത്തിച്ച് വിവാദം സൃഷ്ടിച്ച സൽവാൻ മോമികയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്

 


ഓസ്‌ലോ: (KVARTHA) സ്വീഡനിൽ പെരുന്നാൾ ദിനത്തിൽ മുസ്ലീം പള്ളിയ്ക്ക് മുന്നിൽ വെച്ച് വിശുദ്ധ ഖുർആൻ കത്തിച്ച് വിവാദം സൃഷ്ടിച്ച ഇറാഖി അഭയാർഥിയായ സൽവാൻ മോമികയെ (37) നോർവേയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, നോർവീജിയൻ അധികൃതരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ക്രിസ്തുമതത്തിൽ നിന്ന് നിരീശ്വരവാദിയായി മാറിയ മോമിക ഇസ്ലാമിൻ്റെ വിമർശകരിൽ ഒരാളായിരുന്നു.

Found Dead | സ്വീഡനിൽ ഖുർആൻ കത്തിച്ച് വിവാദം സൃഷ്ടിച്ച സൽവാൻ മോമികയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്

2023 ജൂൺ ഒന്നിനാണ് ഈദ് അൽ-അദ്ഹ ദിനത്തിൽ ഖുർആൻ അഗ്നിക്കിരയാക്കിയ സംഭവം നടന്നത്. സ്റ്റോക്ക്‌ഹോമിലെ ഒരു പള്ളിക്ക് മുന്നിൽവച്ച് സാൽ‌വൻ മൊമിക വിശുദ്ധ ഖുർആൻ കത്തിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഇയാൾ തന്റെ പ്രതിഷേധം പ്രചരിപ്പിക്കുകയും ചെയ്തു. മുസ്ലിം പള്ളിക്ക് മുന്നിൽ പ്രതിഷേധിക്കാൻ സ്വീഡിഷ് പൊലീസ് സാൽ‌വൻ മൊമികയ്ക്ക് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖുർആന്റെ പേജുകൾ കീറി തീയിട്ടത്.

സംഭവം വലിയ വിവാദമാവുകയും നിരവധി രാജ്യങ്ങള്‍ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. ഇതേതുടർന്ന് സംഭവത്തിൽ അപലപിച്ച് സ്വീഡിഷ് സര്‍ക്കാരും രംഗത്തെത്തുകയുമുണ്ടായി. ഇസ്ലാമോഫോബിക് പ്രവൃത്തിയാണിതെന്നാണ് സ്വീഡിഷ് സര്‍ക്കാര്‍ പ്രതികരിച്ചത്.

Keywords: News, World, Oslo, Found Dead, Salwan Momika, Obituary, Media, Report, Masjid, Quran, Police,   Salwan Momika reported to have been found dead.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia