Record | 3000 വർണചിത്രങ്ങളിൽ വിരിഞ്ഞ് റെക്കോർഡ്; എം ദാമോദരന് അതുല്യ നേട്ടം

 


കണ്ണൂർ: (KVARTHA) ഏവർക്കും ദു:സ്വപ്നം പോലെ കഴിഞ്ഞു പോയ കോവിഡ് കാലത്ത് സ്കൂൾ പഠനം മാത്രമല്ല കലാപഠനങ്ങളും നടന്നത് ഓൺലൈനായാണ്. കേരളത്തിലും വിദേശത്തും കുരുന്നുകൾക്ക് ചിത്രകല പഠിപ്പിച്ച എം ദാമോദരൻ അക്കാലത്ത് വരച്ചു തീർത്തത് മൂവായിരത്തിലധികം ചിത്രങ്ങളാണ്. നാലു വർഷത്തിനിപ്പുറം മഹാരാഷ്ട്ര ടാലൻഡ് റെക്കോർഡ് ബുക്കിൻ്റെ ദേശീയ റെക്കാർഡും ഈ ചിത്രങ്ങൾ നേടി.

Record | 3000 വർണചിത്രങ്ങളിൽ വിരിഞ്ഞ് റെക്കോർഡ്; എം ദാമോദരന് അതുല്യ നേട്ടം

പട്ടാന്നൂർ സ്വദേശിയായ എം ദാമോദരൻ 25 വർഷമായി ചിത്രകലാ അധ്യാപന രംഗത്തുണ്ട്. ചുമർ ചിത്രകലയിലും ശിൽപ്പകലയിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുൾപ്പെടെ എം ദാമോദരൻ്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് വീടിനകത്ത് അടച്ചിരിക്കുന്ന കുട്ടികൾക്ക് ആശ്വാസവും ആത്മവിശ്വാസവും പകരാനാണ് ഓൺലൈൻ ക്ലാസുകളിലൂടെ വര പഠിപ്പിച്ചത്. പെൻസിൽ ഡ്രോയിങ് ഓയിൻ പേസ്റ്റ് ക്രയോൺസ്, വാട്ടർ കളർ പെയിൻ്റിങ് തുടങ്ങിയവയിലായിരുന്നു ക്ലാസുകൾ.

കണ്ണൂർ മഹാത്മ മന്ദിരത്തിലെ ദി കമ്യൂൺ ആർട്ട് ഹബ് ഗ്യാലറിയിൽ നടത്ത മൂവായിരം ചിത്രങ്ങളുടെ പ്രദർശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എ ബി എൻ ജോസഫ്, വർഗീസ് കളത്തിൽ, കേണൽ സുരേഷ്, വിനോദ് പയ്യന്നൂർ എന്നിവർ സംസാരിച്ചു. ഗിന്നസ് വേൾഡ് റെക്കാർഡ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡൻ്റ് മിന്നസ് സത്താർ, ആഡൂർ ടാലൻഡ് പ്രതിനിധികളായ രക്ഷിത ജെയിൻ, ഡോ. വിന്നർ ഷെരീഫ് എന്നിവരെത്തി. ദേശീയ റെക്കാർഡിൻ്റെ മെഡലും സർട്ടിഫിക്കറ്റും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനിച്ചു.

Keywords: News, Kerala, Kannur, Record, Painting, Malayalam News, Medal, Certificate, Online Class, Inauguration,  Record of three thousand paintings.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia