Follow KVARTHA on Google news Follow Us!
ad

Ramesh Chennithala | കെ സി വേണുഗോപാലിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യമെന്ന് രമേശ് ചെന്നിത്തല

വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും Lok Sabha Election, Campaign, KC Venugopal, Ramesh Chennithala, Kerala News
ആലപ്പുഴ: (KVARTHA) രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ കെസി വേണുഗോപാലിന്റെ വിജയം അനിവാര്യതയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി പ്രചാരണവിഭാഗം അധ്യക്ഷനുമായ രമേശ് ചെന്നിത്തല. യു ഡി എഫ് ഹരിപ്പാട് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയും അമിത് ഷായും രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഒരു കാരണവശാലും ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരായുള്ള പോരാട്ടത്തിന് മുന്നില്‍ നില്‍ക്കുന്നവരില്‍ പ്രധാനി കെസി വേണുഗോപാലാണ്. അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കി ഈ പോരാട്ടത്തില്‍ വിജയം കാണണമെന്നും ചെന്നിത്തല പറഞ്ഞു.

Ramesh Chennithala about KC Venugopal, Alappuzha, News, Lok Sabha Election, Campaign, KC Venugopal, Ramesh Chennithala, UDF, Youth Congress, Kerala News

രാഷ്ട്രീയ കാര്യസമിതി അഗം കെസി ജോസഫ്, ഡിസിസി പ്രസിഡന്റ് അഡ്വ. ബി ബാബുപ്രസാദ്, കേന്ദ്ര ഇലക്ഷന്‍ കമിറ്റി ജനറല്‍ കണ്‍വീനര്‍ എ എ ഷുക്കൂര്‍, അജയ് തറയില്‍, എ കെ രാജന്‍, അഡ്വ. ബി രാജശേഖരന്‍, അനില്‍ ബി കളത്തില്‍, ജോണ്‍ തോമസ്, എംകെ വിജയന്‍, കെകെ സുരേന്ദ്രനാഥ്, ഷംസുദ്ധീന്‍ കായിപ്പുറം, ബാബു കുട്ടന്‍, അഡ്വ.വി ഷുക്കൂര്‍, മുഞ്ഞിനാട്ട് രാമചന്ദ്രന്‍, ജേക്കബ് തമ്പാന്‍ അഡ്വ. എം ബി സജി, എസ് വിനോദ് കുമാര്‍, രാജേന്ദ്ര കുറുപ്പ്, എംഎ ലത്തിഫ്, ബേബി ജോണ്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

ലോക്‌സഭ ഇലക്ഷന്‍ പ്രചാരണം പുരോഗമിക്കുമ്പോള്‍ കെസി വേണുഗോപാലിനായി വോട്ട് തേടി അഭിഭാഷകരും. നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാരോടുമാണ് ഒരു സംഘം അഭിഭാഷകര്‍ കെസിക്കായി വോട്ട് തേടിയത്. കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടനയായ ലോയേഴ്സ് കോണ്‍ഗ്രസാണ് വോട്ട് തേടിയത്.

ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിരവധി അഭിഭാഷകര്‍ പങ്കെടുത്തു. കെസി വേണുഗോപാലിന് വിജയം സുനിശ്ചിതമാണെന്ന് അഭിഭാഷകര്‍ പറഞ്ഞു. ലോയേഴ്സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എസ് ഗോപകുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി വി ഷുക്കൂര്‍, ലോയേഴ്സ് കോണ്‍ഗ്രസ് നേതാക്കളായ കെ ജയകുമാര്‍, വിഷ്ണുരാജ്, സുഗതന്‍, പി എ സമീര്‍, ആര്‍ ജയചന്ദ്രന്‍, പ്രിയ അരുണ്‍, മോന്‍സി, സോണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കെ സി വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യു ഡി എഫ് അനുകൂല അഭിഭാഷക സംഘടനകളുടെ നേതൃത്വത്തില്‍ ലീഗല്‍ സെല്‍ പ്രവര്‍ത്തനവും ആരംഭിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സംബന്ധിച്ച് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും സംശയങ്ങള്‍ പരിഹരിക്കാനും, നിയമപരമായ നടപടികള്‍ സ്വീകരിക്കാനും വേണ്ടി വൈ എം സി എ ജന്‍ക്ഷന് സമീപമുള്ള യു ഡി എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ലീഗല്‍ സെല്‍ ഹെല്പ് ഡസ്‌ക് പ്രവര്‍ത്തിക്കും.

ചില തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പക്ഷപാതപരമായി പെരുമാറുന്നതായും ഇത്തരക്കാര്‍ക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്നും, വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന എന്‍ ഡി എ സ്ഥാനാര്‍ഥി നിയമത്തിന്റെ മുന്‍പില്‍ മറുപടി പറയേണ്ടിവരുമെന്നും യോഗം ഉദ്ഘാടനം ചെയ്ത കെ പി സി സി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂര്‍ പറഞ്ഞു.

ലോയേഴ്സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എസ് ഗോപകുമാര്‍ ആധ്യക്ഷത വഹിച്ചു. കെ പി സി സി ഭാരവാഹികളായ എം ജെ ജോബ്, ഷാനിമോള്‍ ഉസ്മാന്‍, സി കെ ഷാജിമോഹന്‍, ബാര്‍ കൗണ്‍സില്‍ അംഗം എസ് സുദര്‍ശന കുമാര്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹികളായ കെ ഗോപകുമാര്‍, പി ജെ മാത്യു, സി എസ് ചന്ദ്രലേഖ, വി ഷുക്കൂര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

അതിനിടെ കെ സി വേണുഗോപാല്‍ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 10 മണിക്ക് ആലപ്പുഴ കലക്ട്രേറ്റില്‍ ആണ് പത്രിക സമര്‍പ്പിക്കുക. യുഡിഎഫ് നേതാക്കളും സ്ഥാനാര്‍ത്ഥിക്കൊപ്പം പത്രിക സമര്‍പ്പണത്തില്‍ പങ്കെടുക്കും.

Ramesh Chennithala about KC Venugopal, Alappuzha, News, Lok Sabha Election, Campaign, KC Venugopal, Ramesh Chennithala, UDF, Youth Congress, Kerala News

യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം തണ്ണീര്‍പ്പന്തലുകള്‍ തുറക്കും. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കൊമ്മാടി ബൈപ്പാസിന് സമീപമാണ് ആദ്യത്തെ തണ്ണീര്‍പന്തല്‍ തുറക്കുന്നത്. എംഎല്‍എ റോജി എം ജോണ്‍ തണ്ണീര്‍പ്പന്തലിന്റെ ജില്ലാ തല ഉദ്ഘാടനം ചൊവ്വാഴ്ച നിര്‍വഹിക്കും. ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എംപി പ്രവീണ്‍ അധ്യക്ഷത വഹിക്കും.

ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഉടനടി നിരവധി തണ്ണീര്‍പന്തലുകള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ തുറക്കുമെന്ന് പ്രവീണ്‍ അറിയിച്ചു.

Keywords: Ramesh Chennithala about KC Venugopal, Alappuzha, News, Lok Sabha Election, Campaign, KC Venugopal, Ramesh Chennithala, UDF, Youth Congress, Kerala News.

Post a Comment