Follow KVARTHA on Google news Follow Us!
ad

Best Doctor | വനിതാ ഡോക്ടർ ചികിത്സിക്കുമ്പോൾ രോഗികൾ മരിക്കാനോ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനോ സാധ്യത കുറവാണെന്ന് പഠനം!

7,76,000 ത്തോളം രോഗികളുടെ വിവരങ്ങൾ വിശകലനം ചെയ്തു Female Doctors, Patient, Study, Health
വാഷിംഗ്ടൺ: (KVARTHA) ഒരു വനിതാ ഡോക്ടർ ചികിത്സിക്കുമ്പോൾ രോഗികൾ മരിക്കാനോ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനോ സാധ്യത കുറവാണെന്ന് പുതിയ പഠനം. അന്നൽസ് ഓഫ് ഇൻ്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് രോഗികളുടെ മരണനിരക്ക് കുറയ്ക്കുന്നതിൽ പുരുഷ ഡോക്ടർമാരേക്കാൾ വനിതാ ഡോക്ടർമാർക്ക് മികവെന്ന് ചൂണ്ടിക്കാട്ടുന്നത്.


2016 മുതൽ 2019 വരെ അമേരിക്കയിൽ ചികിത്സിച്ച 776,000 ത്തോളം രോഗികളുടെ വിവരങ്ങൾ പഠനം വിശകലനം ചെയ്തു. ഇതിൽ 458,100 സ്ത്രീ രോഗികളും 318,800 പുരുഷ രോഗികളും ഉൾപ്പെടുന്നു. വനിതാ ഡോക്ടർമാർ ചികിത്സിച്ച സ്ത്രീ രോഗികളുടെ മരണനിരക്ക് 8.15% ആയിരുന്നപ്പോൾ, പുരുഷ ഡോക്ടർമാർ ചികിത്സിച്ചവരിൽ ഇത് 8.38% ആയിരുന്നു.

പുരുഷ രോഗികളുടെ കാര്യത്തിലും സമാനമായ ഫലങ്ങൾ കണ്ടെത്തി. വനിതാ ഡോക്ടർമാർ ചികിത്സിച്ച പുരുഷ രോഗികളുടെ മരണനിരക്ക് 10.15% ആയിരുന്നപ്പോൾ പുരുഷ ഡോക്ടർമാർ ചികിത്സിച്ചവരിൽ ഇത് 10.23% ആയിരുന്നു. പഠനം കാരണങ്ങൾ വിശദീകരിക്കുന്നില്ലെങ്കിലും, ചില സാധ്യതകൾ വ്യക്തമാക്കുന്നുണ്ട്. അത് ഇങ്ങനെയാണ്.

* വിശദമായ ആശയവിനിമയം: വനിതാ ഡോക്ടർമാർ രോഗികളുമായി കൂടുതൽ സമയം ചിലവഴിച്ച് കൂടുതൽ വിശദമായ ആശയവിനിമയം നടത്താൻ സാധ്യതയുണ്ട്. ഇത് രോഗലക്ഷണങ്ങൾ കൃത്യമായി മനസിലാക്കാൻ സഹായിക്കും.
* രോഗനിർണയത്തിലെ കൃത്യത: കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നത് കൂടുതൽ കൃത്യമായ രോഗനിർണയത്തിന് വഴിവെക്കും.
* ചികിത്സാ രീതികൾ: വനിതാ ഡോക്ടർമാർ ചികിത്സയിൽ കൂടുതൽ കരുതൽ പുലർത്തുന്നതിനും ആവശ്യമായ പരിശോധനകൾ നടത്തുന്നതിനും സാധ്യതയുണ്ട്.

Keywords: News, World, Washington, Female Doctors, Patient, Study, Health, Study, Hospital, Treatment, Patients Treated By Female Doctors More Likely To Survive, Claims Study.
< !- START disable copy paste -->

Post a Comment