Follow KVARTHA on Google news Follow Us!
ad

Notice | ഐപിഎല്‍ മത്സരങ്ങള്‍ ഫെയര്‍പ്ലേ ആപിലൂടെ നിയമവിരുദ്ധമായി സ്ട്രീം ചെയ്തുവെന്ന കേസ്; നടി തമന്ന ഭാട്ടിയക്ക് നോടിസ് നല്‍കി മഹാരാഷ്ട്ര സൈബര്‍ സെല്‍

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും ഉയര്‍ന്നിട്ടുണ്ട് Maharashtra Cyber Cell, Notice, IPL, Actress, Tamannaah Bhatia, National News
മുംബൈ: (KVARTHA) ഐപിഎല്‍ മത്സരങ്ങള്‍ ഫെയര്‍പ്ലേ ആപിലൂടെ നിയമവിരുദ്ധമായി സ്ട്രീം ചെയ്തുവെന്ന കേസില്‍ നടി തമന്ന ഭാട്ടിയക്ക് നോടിസ് നല്‍കി മഹാരാഷ്ട്ര സൈബര്‍ സെല്‍. ഏപ്രില്‍ 29ന് ഹാജരാകാനാണ് നിര്‍ദേശം നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2023ലെ ഐപിഎല്‍ മത്സരങ്ങള്‍ ആണ് വിവാദമായിരിക്കുന്നത്. മഹാദേവ് ഓണ്‍ലൈന്‍ ബെറ്റിങ് ആപിന്റെ അനുബന്ധ ആപ്ലികേഷനാണ് ഫെയര്‍പ്ലേ.

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും ഉയര്‍ന്നിട്ടുണ്ട്. ഏപ്രില്‍ 23ന് അദ്ദേഹത്തോട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്തിന് പുറത്തായതിനാല്‍ സഞ്ജയ് അന്ന് ഹാജരായില്ല. 

Maharashtra cyber cell summons Tamannaah Bhatia in ‘illegal' IPL streaming app case, Mumbai, News, Maharashtra Cyber Cell, Notice, IPL, Actress, Complaint, Allegation, Tamannaah Bhatia, National News

മറ്റൊരു ദിവസവും സമയവും സഞ്ജയ് ആവശ്യപ്പെട്ടതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. 2023ലെ ഐപിഎല്‍ മത്സരം ഫെയര്‍പ്ലെ ആപ് വഴി സംപ്രേഷണം ചെയ്തുവെന്നും ഇത് വയാകോമിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കേസ്. തമന്നയും സഞ്ജയും ആപിനെ പ്രമോട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

കേസില്‍ ഗായകന്‍ ബാദ് ശായുടെയും അഭിനേതാക്കളായ സഞ്ജയ് ദത്തിന്റെയും ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെയും മാനേജര്‍മാരുടെ മൊഴി മഹാരാഷ്ട്ര സൈബര്‍ സെല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആപിന് ഔദ്യോഗിക സംപ്രേക്ഷണാവകാശം ഇല്ലാതിരുന്നിട്ടും അഭിനേതാക്കളും ഗായകരും ഐപിഎല്‍ കാണാന്‍ ഫെയര്‍പ്ലേ ആപ് പ്രൊമോട് ചെയ്തിരുന്നു. ഇത് മത്സരങ്ങള്‍ ഔദ്യോഗികമായി സംപ്രേക്ഷണം ചെയ്തവര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കി എന്നാണ് പരാതി.

കഴിഞ്ഞ പ്രാവശ്യത്തെ ഐപിഎല്‍ മത്സരങ്ങള്‍ സ്ട്രീം ചെയ്ത വയാകോം 18ന്റെ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തത്. ഫെയര്‍പ്ലേ ആപിലൂടെ ഐപിഎല്‍ മത്സരങ്ങള്‍ നിയമവിരുദ്ധമായി സ്ട്രീം ചെയ്യുന്നുവെന്നും ഇത് തങ്ങള്‍ക്ക് 100 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കുന്നുവെന്നും വയാകോം 18 പരാതിയില്‍ പറഞ്ഞിരുന്നു.

Keywords: Maharashtra cyber cell summons Tamannaah Bhatia in ‘illegal' IPL streaming app case, Mumbai, News, Maharashtra Cyber Cell, Notice, IPL, Actress, Complaint, Allegation, Tamannaah Bhatia, National News.

Post a Comment