Actor Arrested | മഹാദേവ് ബെറ്റിങ് ആപ് തട്ടിപ്പ് കേസ്; ബോളിവുഡ് നടന്‍ സാഹില്‍ ഖാന്‍ ഛത്തിസ്ഗഡില്‍ അറസ്റ്റില്‍; നടപടി ജാമ്യം തേടിയുള്ള ഹര്‍ജി ഹൈകോടതി പരിഗണിക്കാനിരിക്കെ

 


മുംബൈ: (KVARTHA) ബോളിവുഡ് നടന്‍ സാഹില്‍ ഖാനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മഹാദേവ് ബെറ്റിങ് ആപ് തട്ടിപ്പ് കേസിലാണ് മുംബൈ പൊലീസ് സൈബര്‍ സെലിന്റെ പ്രത്യേക അന്വേഷണ സംഘം ഛത്തിസ്ഗഡില്‍ നിന്ന് നടനെ അറസ്റ്റ് ചെയ്തത്. ഛത്തിസ്ഗഡ് പൊലീസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് താരത്തെ പിടികൂടിയത്. ഇയാളെ മുംബൈയില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കും.

സാഹില്‍ ഖാന്റെ പേരിലുള്ള 'ദ് ലയണ്‍ ബുക് ആപ്' മഹാദേവ് ബെറ്റിങ് ആപിന്റെ ഭാഗമാണെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ ജാമ്യം തേടിയുള്ള സാഹില്‍ ഖാന്റെ ഹര്‍ജി ബോംബെ ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

അതേസമയം, ഛത്തിസ്ഗഡിലെ സാമ്പത്തിക റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളും മഹാദേവ് ആപിന്റെ പ്രൊമോടര്‍മാരും തമ്മിലുള്ള അനധികൃത ഇടപാടുകള്‍ സംബന്ധിച്ച് എസ്‌ഐടി അന്വേഷണം നടത്തി വരികയാണ്.

Actor Arrested | മഹാദേവ് ബെറ്റിങ് ആപ് തട്ടിപ്പ് കേസ്; ബോളിവുഡ് നടന്‍ സാഹില്‍ ഖാന്‍ ഛത്തിസ്ഗഡില്‍ അറസ്റ്റില്‍; നടപടി ജാമ്യം തേടിയുള്ള ഹര്‍ജി ഹൈകോടതി പരിഗണിക്കാനിരിക്കെ



മഹാദേവ് ആപിന്റെ ഭാഗമായ മറ്റൊരു ആപിന്റെ പ്രചാരണത്തില്‍ പങ്കെടുത്തുവെന്ന കാരണം ചൂണ്ടിക്കാട്ടി നടി തമന്നയോട് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഫെയര്‍പ്ലേ ബെറ്റിങ് ആപിലൂടെ ഇന്‍ഡ്യന്‍ പ്രിമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് പ്രചാരണം നല്‍കിയതിന് മഹാരാഷ്ട്ര സൈബര്‍ സെലാണ് തമന്നയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 6000കോടിയുടെ കള്ളപ്പണ ഇടപാട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍.

കാര്‍ഡ് ഗെയിമുകള്‍, ക്രിക്കറ്റ്, ബാഡ്മിന്റന്‍, ടെനിസ്, ഫുട്‌ബോള്‍ തുടങ്ങിയ തത്സമയ ഗെയിമുകളില്‍ അനധികൃത വാതുവയ്പ് നടത്തുന്നതിനുള്ള പ്ലാറ്റ്‌ഫോമാണ് മഹാദേവ് ഓണ്‍ലൈന്‍ ബുകിങ് ആപ്ലികേഷന്‍. ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകറും രവി ഉപ്പലുമാണ് ആപിന്റെ പ്രധാന പ്രമോടര്‍മാര്‍. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ദുബൈ കേന്ദ്രീകരിച്ചായിരുന്നു.

Keywords: News, National, National-News,  Actor, Bollywood Actor, Sahil Khan, Arrested, Ranbir Kapoor, Shraddha Kapoor, Celebs, Summoned, Mahadev Betting App Case, High-count, Mumbai Police SIT, Chhattisgarh, Mahadev Betting App Scam: Actor and ‘fitness influencer’ Sahil Khan arrested By Mumbai Police SIT from Chhattisgarh after hours-long operation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia