Booked | ലോക്സഭാ തിരഞ്ഞെടുപ്പ്: 4.8 കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ ചിക്കബല്ലാപ്പൂരിലെ ബിജെപി സ്ഥാനാർഥിക്കെതിരെ കേസെടുത്തു

 


ബെംഗ്ളുറു: (KVARTHA) കർണാടകയിൽ 14 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ്, ചിക്കബെല്ലാപുര നിയോജക മണ്ഡലത്തിൽ വരുന്ന യെലഹങ്കയിലെ ഒരു വീട്ടിൽ നിന്ന് 4.8 കോടി രൂപ തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്ത സംഭവത്തിൽ ബിജെപി സ്ഥാനാർത്ഥി കെ സുധാകറിനെതിരെ കേസെടുത്തു. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിൻ്റെ ചുമതലയുള്ള ഫ്ലയിംഗ് സ്ക്വാഡ് ആണ് കേസെടുത്തതെന്ന് വൃത്തങ്ങൾ അറിയിച്ചു.
  
Booked | ലോക്സഭാ തിരഞ്ഞെടുപ്പ്: 4.8 കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ ചിക്കബല്ലാപ്പൂരിലെ ബിജെപി സ്ഥാനാർഥിക്കെതിരെ കേസെടുത്തു

ഗോവിന്ദപ്പ എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 500 രൂപയുടെ നോട്ട് കെട്ടുകൾ കണ്ടെടുത്തതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വീട്ടുടമസ്ഥനെ ചോദ്യം ചെയ്തതിന് ശേഷമാണ് ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസെടുത്തതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

ബെംഗളൂരു അർബൻ ജില്ലാ നോഡൽ ഓഫീസർ മുനിഷ് മൗദ്‌ഗിലിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന് തിരഞ്ഞെടുപ്പിൽ വിതരണം ചെയ്യാനും ദുരുപയോഗം ചെയ്യാനുമുള്ള പണം സംബന്ധിച്ച് രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസ്ഥലത്തെത്തിയ ആദായനികുതി വകുപ്പും കൂടുതൽ അന്വേഷണത്തിനായി കേസ് എടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

Keywords:  News, News-Malayalam-News, National, National-News, Election-News, Lok-Sabha-Election-2024, Lok Sabha Polls 2024 | Rs 4.8 cr cash seized; case against Chikkaballapur BJP candidate.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia