Prajwal Revanna | അശ്ലീല വീഡിയോകള്‍ പ്രചരിച്ച സംഭവം; സംസ്ഥാന സര്‍കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഹാസനിലെ സിറ്റിങ് എംപി പ്രജ്വല്‍ രേവണ്ണ രാജ്യംവിട്ടെന്ന് അഭ്യൂഹം

 


ബംഗ്ലൂരു: (KVARTHA) കര്‍ണാടകയിലെ ഹാസനില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അശ്ലീല വീഡിയോകള്‍ പ്രചരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ സിറ്റിങ് എംപിയും ജെഡിഎസ് സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണ രാജ്യംവിട്ടെന്ന് അഭ്യൂഹം. 

ജര്‍മനിയിലെ ഫ്രാന്‍ക് ഫര്‍ടിലേക്കാണ് പ്രജ്വല്‍ പോയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. കര്‍ണാടക ജെഡിഎസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച് ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍. അതേസമയം, ഞായറാഴ്ച ജെഡിഎസ് പാര്‍ടി ആസ്ഥാനത്ത് അടിയന്തിരയോഗം വിളിച്ചിട്ടുണ്ട്.

Prajwal Revanna | അശ്ലീല വീഡിയോകള്‍ പ്രചരിച്ച സംഭവം; സംസ്ഥാന സര്‍കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഹാസനിലെ സിറ്റിങ് എംപി പ്രജ്വല്‍ രേവണ്ണ രാജ്യംവിട്ടെന്ന് അഭ്യൂഹം

കര്‍ണാടകയിലെ വോടെടുപ്പിന് രണ്ടുദിവസം മുമ്പ്, ഏപ്രില്‍ 26-നാണ് സ്ത്രീകളുടെ സമ്മതമില്ലാതെ ചിത്രീകരിച്ച അശ്ലീല വീഡിയോകള്‍ ഹാസ
നില്‍ വ്യാപകമായി പ്രചരിച്ച് തുടങ്ങിയത്. പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമീഷന്‍ രംഗത്തെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പിന്നാലെ ശനിയാഴ്ച പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്തു.

ഇതേകുറിച്ച് സിദ്ധരാമയ്യ പറഞ്ഞത്:

ഹാസന്‍ ജില്ലയില്‍ കുറച്ച് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതായാണ് ദൃശ്യങ്ങളില്‍നിന്നും വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വനിതാ കമീഷന്‍ ചെയര്‍പേഴ്‌സന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അവരുടെ അഭ്യര്‍ഥന മാനിച്ചാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് കേസില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍കാര്‍ തീരുമാനിച്ചിരിക്കുന്നത്- എന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

അതേസമയം, വീഡിയോകള്‍ വ്യാജമാണെന്നും രേവണ്ണയെ വ്യക്തിഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചുള്ളവയാണെന്നും ആരോപിച്ച് ജെഡിഎസിന്റെയും ബിജെപിയുടെയും ഇലക്ഷന്‍ ഏജന്റ് പൂര്‍ണചന്ദ്ര തേജസ്വി എംജി രംഗത്തെത്തി. വ്യാജ വീഡിയോ പ്രചാരണത്തിന് പിന്നില്‍ നവീന്‍ ഗൗഡയാണെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പൂര്‍ണചന്ദ്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

Keywords: Karnataka government forms SIT for probing into ‘obscene videos’ case that allegedly involved Prajwal Revanna, Bangaluru, News, Investigation, Obscene Videos, Controversy, Politics, Complaint, Allegation, Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia