Allegation | 'സ്ഥാനാര്‍ഥിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു'; നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിത്തു പട്വാര

 


ന്യൂഡെല്‍ഹി: (KVARTHA) നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നും ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതെന്നും വ്യക്തമാക്കി മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിത്തു പട്വാര. ബിജെപിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ബാമിനെതിരായ പഴയ കേസില്‍ ഐപിസി 307(കൊലപാതക ശ്രമം) വകുപ്പ് കൂടി കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നാലെ വിവിധ രീതിയില്‍ ബാം പീഡിപ്പിക്കപ്പെട്ടു. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയായിരുന്നുവെന്നും പാര്‍ടി അധ്യക്ഷന്‍ ആരോപിച്ചു.

Allegation | 'സ്ഥാനാര്‍ഥിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു'; നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിത്തു പട്വാര
 
2007ലെ ഒരു കേസില്‍ അക്ഷയ് ബാമിന് പുറമേ പിതാവും പ്രതിയാണ്. ഈ വര്‍ഷം ഏപ്രില്‍ അഞ്ചിന് കേസില്‍ കൊലപാതകശ്രമം കൂടി കൂട്ടിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. പ്രതികളിലൊരാള്‍ തനിക്ക് നേരെ വെടിവെച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഏപ്രില്‍ 24ന് കോടതി ഹരജി അംഗീകരിച്ചു. തുടര്‍ന്ന് അക്ഷയ് ബാമിനോടും പിതാവിനോടും മെയ് 10ന് സെഷന്‍സ് കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചു.

ഇതെല്ലാം നല്‍കുന്നത് എന്ത് സന്ദേശമാണെന്നും അധ്യക്ഷന്‍ ജിത്തു പട്വാര ചോദിക്കുന്നു. ഇന്‍ഡോറിലെ ജനങ്ങള്‍ക്ക് വോട് ചെയ്യാനുള്ള അവകാശമില്ലേ എന്നും അദ്ദേഹം ചോദിച്ചു. നിങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈ ഏകാധിപത്യത്തിനെതിരെ പ്രതികരിക്കണം എന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇത് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പ്രശ്‌നം മാത്രമല്ല, വോട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരും സംവരണവും ഭരണഘടനയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരും ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ജനാധിപത്യവും ഭരണഘടനയും അപകടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ സൂറത്തില്‍ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുഭാനിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇത്. സ്ഥാനാര്‍ഥിയായ കുഭാനിയെ പിന്താങ്ങിയവരുടെ ഒപ്പ് സംബന്ധിച്ച പ്രശ്‌നമാണ് നാമനിര്‍ദേശ പത്രിക തള്ളുന്നതിലേക്ക് നയിച്ചത്.

Keywords: Jitu Patwari's big charge against BJP: Cong's Indore candidate withdrew nomination after 'threats, whole night', Indore, Madhya Pradesh, News, Jitu Patwari, Congress Candidate, Withdrew Nomination, Allegation, Politics, BJP, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia