Released | ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ ഉടന്‍ വിട്ടയച്ചേക്കും; എംബസികളുമായി ബന്ധപ്പെടാന്‍ അനുമതി

 


ടെഹ്‌റാന്‍: (KVARTHA) ദിവസങ്ങള്‍ക്കു മുന്‍പു പിടിച്ചെടുത്ത ഇസ്രാഈല്‍ ബന്ധമുള്ള എം എസ് സി ഏരീസ് എന്ന ചരക്കുകപ്പല്‍ വൈകാതെ മോചിപ്പിക്കുമെന്ന് വ്യക്തമാക്കി ഇറാന്‍. ഇസ്രാഈലുമായി ബന്ധമുള്ള യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരി ടൈമിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. 

കപ്പലിലുള്ളവര്‍ക്ക് അവരവരുടെ എംബസികളുമായി ബന്ധപ്പെടാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും, എല്ലാവരെയും വൈകാതെ വിട്ടയയ്ക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

Released | ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ ഉടന്‍ വിട്ടയച്ചേക്കും; എംബസികളുമായി ബന്ധപ്പെടാന്‍ അനുമതി
 
ഏപ്രില്‍ 13നാണ് ഹോര്‍മുസ് കടലിടുക്കിന് സമീപം വച്ച് ഇറാന്‍ കപ്പല്‍ പിടിച്ചെടുക്കുന്നത്. 17 ഇന്‍ഡ്യക്കാരടക്കം 23 ക്രൂ അംഗങ്ങളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവര്‍ റഷ്യ, പാകിസ്താന്‍, ഫിലിപ്പൈന്‍സ്, എസ്‌തോണിയ എന്നീ രാജ്യങ്ങളിലുള്ളവരായിരുന്നു. സംഘത്തിലെ ഏക വനിതയായിരുന്ന ഡെക് കേഡറ്റായ തൃശ്ശൂര്‍ സ്വദേശി ആന്‍ ടെസ ജോസഫിനെ വിട്ടയച്ചിരുന്നു. സമുദ്ര നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ പിടികൂടിയതെന്നാണ് ഇറാന്‍ വിശദീകരിച്ചത്.

ഡമാസ്‌കസിലെ കോണ്‍സുലേറ്റിന് നേരെയുള്ള ഇസ്രാഈല്‍ ആക്രമണത്തിനെതിരെ ഇറാന്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിറകെയാണ് കപ്പല്‍ പിടിച്ചെടുത്തത്. കപ്പല്‍ വിട്ടയക്കുന്നത് സംബന്ധിച്ചുള്ള ചര്‍ചകള്‍ നടക്കുകയാണെന്നും വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി വിവരങ്ങള്‍ പങ്കുവച്ചിരുന്നുവെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. മനുഷ്യത്വപരമായ നടപടി എന്ന നിലയ്ക്കാണ് കപ്പല്‍ വിട്ടയയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കപ്പല്‍ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് നേരത്തേതന്നെ തങ്ങള്‍ വിവിധ അംബാസിഡര്‍മാരുമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ജീവനക്കാരാണ് കപ്പലിലുള്ളത്. അവരെയൊക്കെ തന്നെ അവരുടെ എംബസികള്‍ മുഖേന വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈമാറിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ തലസ്ഥാനമായ ടെഹ് റാനിലാണ് ഇതുസംബന്ധിച്ച ചര്‍ചകള്‍ നടന്നത്.

ദുബൈയില്‍ നിന്നും മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ഇറാന്റെ ഔദ്യോഗിക സേനാവിഭാഗമായ റെവല്യൂഷനറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) പിടിച്ചെടുത്തത്.

തുറമുഖനഗരമായ ഫുജൈറയ്ക്ക് സമീപത്തുവെച്ചാണ് ഹെലികോപ്ടറിലൂടെ കപ്പലിന്റെ മേല്‍ത്തട്ടിലേക്ക് കമാന്‍ഡോകളെ ഇറക്കി ഇറാന്‍ കപ്പല്‍ പിടിെ ഉടന്‍ സൈന്യം ഇറാന്‍ ജലാതിര്‍ത്തിയിലേക്ക് മാറ്റിയിരുന്നു. ഇസ്രാഈലി ശതകോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സോഡിയാക് ഗ്രൂപിന് കീഴിലുള്ളതാണ് ഈ കപ്പല്‍. ഇറ്റാലിയന്‍-സ്വിസ് ഷിപിങ് കംപനി എം എസ് സിയാണ് കപ്പല്‍ നിലവില്‍ സര്‍വീസ് നടത്തുന്നത്.

Keywords: Iran says crew of Israel-linked ship to be released, Iran, News, Israel-linked Ship, Released, Media, Report, Employees, Embassy, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia