Cumin | ജീരകത്തിനുണ്ട് നമ്മളറിയാത്ത അത്ഭുത ഗുണങ്ങൾ!

 


ന്യൂഡെൽഹി: (KVARTHA) സാധാരണ ഭക്ഷണം ഉണ്ടാകുമ്പോൾ രുചിക്കൊപ്പം നല്ല മണവും ലഭ്യമാകാനാണ് ജീരകം ചേർക്കാറുള്ളത്‌. ഇത് രുചി വർധിപ്പിക്കുന്ന ഒരു സുഗന്ധവ്യഞ്ജനം മാത്രമല്ല, ധാരാളം ആരോഗ്യ ഗുണങ്ങളും ഉള്ള ഒരു അത്ഭുത ഔഷധമാണ്. ജീരകത്തിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങൾ അറിഞ്ഞവർ കുറവായിരിക്കണം. ശരീരത്തിന് ആവശ്യമായ നാരുകളും ആന്റിഓക്സിഡന്റുകളും മറ്റു ധാതുക്കളുമെല്ലാം ജീരകത്തിൽ ധാരാളമുണ്ട്. ദഹന പ്രക്രിയ സുഗമമാക്കാനുള്ള ഏറ്റവും നല്ല പരിഹാര മാർഗമാണ് ജീരകമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
  
Cumin | ജീരകത്തിനുണ്ട് നമ്മളറിയാത്ത അത്ഭുത ഗുണങ്ങൾ!

വയറിലെ ഗ്യാസ് പ്രശ്നങ്ങൾക്കും ജീരകം നല്ലതാണ്. എല്ലാവിധ ഉദര പ്രശ്നങ്ങൾക്കും ജീരകം നല്ലതാണെന്നാണ് പറയുന്നത്. ഗ്യാസ് പിടിക്കുന്ന ഭക്ഷണങ്ങളിലേക്ക് അല്പം ജീരകം ചേർക്കുന്നത് ഗ്യാസ് പ്രതിരോധിക്കാൻ സഹായിക്കും. ശരീരഭാരം നിയന്ത്രിക്കാനും ജീരകം നല്ലതാണ്. രക്തം ശുദ്ധിയാക്കുവാനും ഗുണകരമാണ്. അസിഡിറ്റി പ്രശ്നമുള്ളവര്‍ക്കും രാവിലെ വെറും വയറ്റില്‍ ജീരകം കഴിക്കുന്നത് നല്ലതാണെന്നാണ് അഭിപ്രായം. ജീരക വെള്ളം കുടിക്കുന്നതും വളരെ നല്ലതാണ്.

ജീരകത്തിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തടയാനും സഹായിക്കും. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ തടയുന്നു. ജീരക വെള്ളത്തില്‍ കലോറിയും കുറവാണ്. അതുകൊണ്ട് തന്നെ തടിയുള്ളവർക്കോ മെലിഞ്ഞവർക്കോ ജീരക വെള്ളം കുടിക്കാവുന്നതാണ്. ജീരകത്തില്‍ പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ദിവസവും രാവിലെ വെറും വയറ്റില്‍ ജീരകമോ ജീരകവെള്ളമോ കുടിക്കുന്നത് ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ചൂടുകാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. നല്ല ഭക്ഷണങ്ങളും വെള്ളവുമാണ് ശരീരത്തിന്റെ ആരോഗ്യത്തെ നിലനിർത്തുന്നത്. ചൂടുകാലമായതിനാൽ നിർജലീകരണം ഉണ്ടാവാൻ സാധ്യതയുണ്ട്. എന്നാൽ ശരീരത്തിന് ആവശ്യമായ ജലാംശം നിലനിർത്താൻ ജീരകമോ ജീരകവെള്ളമോ ഗുണകരമാണ്. വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളാണ് ലഭ്യമാകുന്നത്‌. അമിതമായ ശരീരഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ജീരകവെള്ളം ശീലമാക്കാവുന്നതാണ്. എന്നിരുന്നാലും ഗർഭിണികൾക്കുംകുഞ്ഞുങ്ങൾക്കും അടക്കം ജീരകം അമിതമായി കഴിക്കുന്നത് പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം. കൂടുതൽ അറിവിനായി ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടുന്നതാണ് നല്ലത്.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Impressive Health Benefits Of Cumin.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia