Follow KVARTHA on Google news Follow Us!
ad

Hand Sanitizer | ഹാൻഡ് സാനിറ്റൈസറുകൾ തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്നു; പഠനത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

ഒലിഗോഡെൻഡ്രോസൈറ്റുകളെ പ്രതികൂലമായി ബാധിക്കുന്നു Health, Lifestyle, ആരോഗ്യ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) കോവിഡ് രൂക്ഷമായ കാലത്ത് ഹാൻഡ് സാനിറ്റൈസറുകൾ അവശ്യ വസ്തുക്കളിലൊന്നായിരുന്നു. കൊറോണ വൈറസിനെതിരെ പോരാടാനും ജീവൻ രക്ഷിക്കാനുമുള്ള ഉപകരണമായി ഇത് മാറി. ഹാൻഡ് സാനിറ്റൈസറുകളുടെ ഉപയോഗത്തിലും വിൽപ്പനയിലും പെട്ടെന്നുള്ള കുതിച്ചുചാട്ടം പ്രകടമായിരുന്നു. ഇന്ന് കോവിഡ് ഭീതി കുറഞ്ഞെങ്കിലും ഇടയ്ക്കിടെ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുന്ന ശീലം അവശേഷിക്കുന്നു.


ഇതിനിടെ, സാധാരണ ഗാർഹിക അണുനാശിനികൾ, ഫർണിച്ചറുകൾ, ഹാൻഡ് സാനിറ്റൈസറുകൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ തലച്ചോറിൻ്റ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നുവെന്ന് മനുഷ്യകോശങ്ങളെയും എലികളെയും അടിസ്ഥാനമാക്കിയുള്ള പുതിയ പഠനം കണ്ടെത്തി. പ്രത്യേകിച്ച് തലച്ചോറിന്റെ വളർച്ചയുടെ സുപ്രധാന ഘട്ടങ്ങളിലാണ് ഇത് സംഭവിക്കുന്നത്.

ഒഹായോസ് കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിലെ മോളിക്യുലർ ബയോളജിസ്റ്റ് എറിൻ കോണിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. 1,823 സംയുക്തങ്ങൾ പരിശോധന നടത്തിയപ്പോൾ ഈ രാസവസ്തുക്കൾ ഒലിഗോഡെൻഡ്രോസൈറ്റുകൾ (Oligodendrocytes) എന്ന മസ്തിഷ്ക കോശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ഒലിഗോഡെൻഡ്രോസൈറ്റുകളുടെ വളർച്ചയെ തടയുകയോ അല്ലെങ്കിൽ അവയെ നശിപ്പിക്കാൻ തുടങ്ങുകയോ ചെയ്യുന്നുവെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയത്.

നാഡീവ്യൂഹങ്ങളുടെ പ്രവർത്തനത്തിൽ സഹായിക്കുന്ന കോശമാണ് ഒലിഗോഡെൻഡ്രോസൈറ്റുകൾ. ഇവ മസ്തിഷ്ക സിഗ്നലുകൾ വേഗതയിൽ നീങ്ങുന്നുവെന്ന് ഉറപ്പാക്കുന്നു. ഇതിനെ ബാധിക്കുന്ന പ്രശ്‌നങ്ങൾ മൾട്ടിപ്പിൾ സ്ക്ലീറോസിസ് (MS) പോലുള്ള മറ്റ് നാഡീ സംബന്ധമായ രോഗങ്ങൾക്കും കാരണമാകുന്നു. 

ഗവേഷണത്തിൽ തിരിച്ചറിഞ്ഞ ക്വാട്ടേണറി രാസവസ്തുക്കൾ ചർമ്മത്തിലൂടെ തലച്ചോറിലെത്തുന്നു, കീടനാശിനി സ്പ്രേകളിലും വൈപ്പുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, ടൂത്ത് പേസ്റ്റ്, മൗത്ത് വാഷ് എന്നിവയിൽ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ ഇവ ഉപയോഗിക്കുന്നു. ഉപയോക്താക്കൾ ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ, രാസവസ്തുക്കൾ കഴിക്കുകയോ ശ്വസിക്കുകയോ ചെയ്യാം.

തിരിച്ചറിഞ്ഞ മറ്റൊരു രാസവസ്തു ഓർഗാനോഫോസ്ഫേറ്റുകളാണ്. ഈ രാസവസ്തുക്കൾ സാധാരണയായി തുണിത്തരങ്ങൾ, പശകൾ, ഇലക്ട്രോണിക്സ്, ഫർണിച്ചറുകൾ തുടങ്ങിയ വീട്ടുപകരണങ്ങൾ എന്നിവയിൽ കാണപ്പെടുന്നു. കൊഴുപ്പുമായി ലയിക്കുന്നതിനാൽ ഓർഗാനോഫോസ്ഫേറ്റുകൾ നിങ്ങളുടെ ചർമ്മത്തിലൂടെ തലച്ചോറിലെത്തുന്നു.

ഗവേഷണത്തിൽ ഓർഗാനോഫോസ്ഫേറ്റ് രാസവസ്തുക്കൾ എലികളിൽ പ്രയോഗിച്ചു. ഇതിന് ശേഷം അവയുടെ തലച്ചോറിലെ കോശങ്ങളിലെ ഈ രാസവസ്തുവിൻ്റെ അളവ് പരിശോധിച്ചു. ഇവ മസ്തിഷ്ക കോശങ്ങളിൽ എത്തിയതായി ഗവേഷണം കണ്ടെത്തി. സെറ്റിൽപിരിഡിനിയം ക്ലോറൈഡ് എന്നറിയപ്പെടുന്ന ഒരു തരം ക്വാട്ടർനറി സംയുക്തത്തിൻ്റെ 10 ഡോസുകൾ ദിവസേന നൽകിയതിന് ശേഷം എലിയുടെ തലച്ചോറിൽ ഒലിഗോഡെൻഡ്രോസൈറ്റുകളുടെ എണ്ണം കുറവാണെന്നും കണ്ടെത്തി. മസ്തിഷ്ക വികസനത്തിൻ്റെ പ്രധാന കാലഘട്ടത്തിലാണ് ഇത് നൽകിയത്.

Keywords: News, World, National, Hand Sanitisers, Damage, Brain Cells, People, Virus, Chemical, Furniture, Textiles, Hand sanitizers may be damaging your brain cells, says study.

Post a Comment