Jobs | കണക്കുകൾ ഞെട്ടിച്ചു! 2024 സാമ്പത്തിക വർഷത്തിൽ ഒരു കോടിയിലധികം തൊഴിലവസരങ്ങൾ, അപേക്ഷിച്ചത് 87 ലക്ഷം പേർ മാത്രം; വിവരങ്ങൾ പുറത്തുവിട്ട് സർക്കാർ പോർട്ടൽ

 


ന്യൂഡെൽഹി: (KVARTHA) രാജ്യത്ത് തൊഴിലില്ലായ്മ വലിയ ചർച്ചാ വിഷയമാണ്. എന്നാൽ, സർക്കാർ കണക്കുകൾ കൂടുതൽ കൗതുകകരമായ കഥ പറയുന്നു. നാഷണൽ കരിയർ സർവീസ് (NCS) പോർട്ടൽ അനുസരിച്ച്, രാജ്യത്ത് ജോലികൾ കൂടുതലും തൊഴിൽ ചെയ്യുന്നവർ കുറവുമാണ്. എൻസിഎസിൻ്റെ കണക്കുകൾ പ്രകാരം 2024 സാമ്പത്തിക വർഷത്തിൽ ഈ പോർട്ടലിൽ 1.09 കോടി തൊഴിലവസരങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ജോലിക്ക് അപേക്ഷിച്ചത് 87 ലക്ഷം പേർ മാത്രമാണ്.
  
Jobs | കണക്കുകൾ ഞെട്ടിച്ചു! 2024 സാമ്പത്തിക വർഷത്തിൽ ഒരു കോടിയിലധികം തൊഴിലവസരങ്ങൾ, അപേക്ഷിച്ചത് 87 ലക്ഷം പേർ മാത്രം; വിവരങ്ങൾ പുറത്തുവിട്ട് സർക്കാർ പോർട്ടൽ



2024 സാമ്പത്തിക വർഷത്തിൽ മൊത്തം 1,092,4161 അവസങ്ങൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കണക്ക് 2023 സാമ്പത്തിക വർഷത്തിലെ 34,81,944 ജോലികളേക്കാൾ 214 ശതമാനം കൂടുതലാണ്. എന്നിരുന്നാലും, ഇതേ കാലയളവിൽ അപേക്ഷിച്ചവരുടെ എണ്ണം 53 ശതമാനം മാത്രം ഉയർന്ന് 87,20,900 ആയി.

സമ്പദ്‌വ്യവസ്ഥയിലെ കുതിച്ചുചാട്ടം കാരണം തൊഴിലുകളുടെ എണ്ണത്തിൽ ഈ വർധനവ് ദൃശ്യമാണെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. ഭാവിയിലും ഈ കുതിപ്പ് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ എട്ട് ശതമാനം വളർച്ച കൈവരിക്കുമെന്ന് അടുത്തിടെ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.

ഫിനാൻസ്, ഇൻഷുറൻസ് മേഖലകളിൽ കൂടുതൽ അവസരം


എൻസിഎസ് ഡാറ്റ അനുസരിച്ച്, ഫിനാൻസ്, ഇൻഷുറൻസ് മേഖലകളിലാണ് പരമാവധി അവസരങ്ങൾ വന്നത്. ഈ കണക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 134 ശതമാനം വർധിച്ച് 46,68,845 ആയി. ഇതിനുശേഷം, ഓപ്പറേഷൻസ് ആൻ്റ് സപ്പോർട്ട് സെക്ടറിലാണ് ഏറ്റവും കൂടുതൽ ജോലികൾ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 286 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

സിവിൽ, കൺസ്ട്രക്ഷൻ മേഖലയിലാണ് തൊഴിലവസരങ്ങളിൽ ഏറ്റവും വലിയ വർധനയുണ്ടായിരിക്കുന്നത്. 2023 സാമ്പത്തിക വർഷത്തിൽ ഈ മേഖലയിൽ നിന്ന് 9,396 ജോലികൾ മാത്രമാണ് രജിസ്റ്റർ ചെയ്തതെങ്കിൽ, 2024 സാമ്പത്തിക വർഷത്തിൽ 11,75,900 ജോലികൾ പോർട്ടലിൽ വന്നു. മറ്റ് സേവനങ്ങളിലെ തൊഴിലവസരങ്ങളും 199 ശതമാനം ഉയർന്ന് 10,70,206 ആയി.

10-ഉം 12-ഉം പാസായവർക്ക് ധാരാളം ജോലികൾ


എൻസിഎസ് ഡാറ്റ അനുസരിച്ച്, നിർമ്മാണം, ഐടി, കമ്മ്യൂണിക്കേഷൻസ്, ഗതാഗതം, സംഭരണം, വിദ്യാഭ്യാസം, സ്പെഷ്യലൈസ്ഡ് പ്രൊഫഷണൽ സേവനങ്ങൾ എന്നീ മേഖലകളിലും തൊഴിലവസരങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് പാസായവരുടെ ജോലിയുടെ എണ്ണത്തിൽ 179 ശതമാനം വർധനവുണ്ടായി. പത്താം ക്ലാസോ അതിൽ താഴെയോ പാസായവരുടെ ജോലിയുടെ എണ്ണത്തിൽ 452 ശതമാനം വർധനവുണ്ടായി. ഐടിഐ, ഡിപ്ലോമക്കാർക്കുള്ള തൊഴിലവസരങ്ങൾ 378 ശതമാനം വർധിച്ചു.

Keywords: Water Crisis, Southern India, Central Water Commission, New Delhi, National Carrier Service, NCS, Finance Minister, Nirmala Sitharaman, Finance, Insurance, Operations and Support, Civil, Constructions, Govt portal offered more jobs than applied for in FY24: 1.09 crore Vs 87.27 lakh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia