Follow KVARTHA on Google news Follow Us!
ad

Fever & Food | പനിയുള്ള അവസരങ്ങളില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ലെന്ന് പറയുന്നതിൻ്റെ കാരണം

അമിതമായി കോഫി കുടിക്കുന്നതും നല്ലതല്ല Fever, Food, Health Tips, Health, Kerala News
കൊച്ചി: (KVARTHA) പനി മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇടയ്ക്കിടെ വരുന്ന ഒരു അസുഖമാണ്. മഴക്കാലത്തും തണുപ്പുകാലത്തും വേനല്‍ കാലത്തും ഈ അസുഖം നമ്മെ തേടിയെത്താം. പനി ഉള്ളപ്പോള്‍ ആകെ ക്ഷീണിച്ചിരിക്കും. ഉന്മേഷം ഇല്ലാത്ത അവസ്ഥ. ഭക്ഷണ കാര്യങ്ങളിലൊന്നും താല്‍പര്യം കാണില്ല. വിശ്രമം എടുക്കേണ്ട സമയമാണിത്.

പനിയുള്ളപ്പോള്‍ ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. കാരണം പനിയുള്ളപ്പോള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് വളരെ പതുക്കെയായിരിക്കും. അതുകൊണ്ടു തന്നെ ഈ സമയത്ത് ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അത്തരം ഭക്ഷണങ്ങളെ പരിചയപ്പെടാം.

Foods to avoid eating during and after fever, Kochi, News, Fever, Food, Health Tips, Health, Warning, Cofi, Kerala News

*അസിഡിക് ഭക്ഷണങ്ങള്‍

ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്‌സ്, തക്കാളി തുടങ്ങിയവയിലൊക്കെ ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ പനിയുള്ളപ്പോള്‍ കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും.

*പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍

പനിയുള്ളപ്പോള്‍ പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് നല്ലതാണ്. ഇവ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കുറയാന്‍ കാരണമാകും.

*എരുവുള്ള ഭക്ഷണങ്ങള്‍

പനിയുള്ളപ്പോള്‍ എരുവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാം. അതുകൊണ്ടുതന്നെ ഈ സമയത്ത് എരുവുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക.

*ഇറച്ചി


കൊഴുപ്പുള്ള ഇറച്ചിയും പനിയുള്ളപ്പോള്‍ ദഹിക്കാന്‍ പ്രയാസമാണ്. അതിനാല്‍ ഇവയും ഒഴിവാക്കുക.

*പാലുല്‍പന്നങ്ങള്‍

പാലും പാലുല്‍പന്നങ്ങളും പനിയുള്ളപ്പോള്‍ ഒഴിവാക്കുന്നത് നല്ലതാണ്. കാരണം ദഹിക്കാന്‍ സമയമെടുക്കും.

*എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളില്‍ ഫാറ്റ് കൂടുതലായിരിക്കും. പനിയുള്ളപ്പോള്‍ ദഹിക്കാന്‍ സമയമെടുക്കും. അതിനാല്‍ ഇവയും ഒഴിവാക്കുക.

*സംസ്‌കരിച്ച ഭക്ഷണങ്ങള്‍

സംസ്‌കരിച്ച ഭക്ഷണങ്ങളിലും കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും.

*കോഫി


പനിയുള്ളപ്പോള്‍ അമിതമായി കോഫി കുടിക്കുന്നതും നല്ലതല്ല. കഫീന്‍ കൂടുതല്‍ ക്ഷീണത്തിന് കാരണമാകും.

*മദ്യം

പനിയുള്ളപ്പോള്‍ മദ്യപിക്കുന്നത് നിര്‍ജലീകരണത്തിനും, രോഗ പ്രതിരോധശേഷി കുറയാനും കാരണമാകും.

Keywords: Foods to avoid eating during and after fever, Kochi, News, Fever, Food, Health Tips, Health, Warning, Cofi, Kerala News.

Post a Comment