Follow KVARTHA on Google news Follow Us!
ad

Complaint | വ്യാജ പ്രചാരണം നടത്തി വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ സുധാകരന്‍ പൊലീസില്‍ പരാതി നല്‍കി

കൈരളി ചാനലിനെതിരെയും, റിപോര്‍ടര്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യം False Propaganda, K Sudhakaran, Complaint, Police, Politics
കണ്ണൂര്‍: (KVARTHA) തിരഞ്ഞെടുപ്പ് സമയത്ത് വ്യക്തിഹത്യ നടത്തുകയെന്ന ഉദ്ദേശത്തോടുകൂടി വസ്തുതാവിരുദ്ധമായ വാര്‍ത്ത സംപ്രേക്ഷണം ചെയ്ത കൈരളി ചാനലിനെതിരെയും, റിപോര്‍ടര്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ കണ്ണൂര്‍ ടൗണ്‍ എസ് എച് ഒ ക്ക് പരാതി നല്‍കി.

മനോജ് എന്നയാള്‍ ഒരു കാലത്തും തന്റെ പിഎ ആയി ജോലി ചെയ്തിരുന്നില്ല. തന്റെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവന്ന നിരവധി പേരില്‍ കുറച്ചുകാലം മാത്രം പ്രവര്‍ത്തിച്ചുവന്ന ഒരു ജീവനക്കാരന്‍ മാത്രമായ മനോജ് എന്നയാള്‍ 2014 ശേഷം താനുമായോ, തന്റെ ഓഫീസുമായോ യാതൊരു ബന്ധവുമില്ലാത്തയാളാണ്.

False propaganda: K Sudhakaran lodged a complaint with the police, Kannur, News, False Propaganda, K Sudhakaran, Complaint, Police, Politics, Reporter, Channel, Kerala News

ഈ കാര്യങ്ങള്‍ ബോധ്യമുള്ള കൈരളി ചാനല്‍ റിപോര്‍ടര്‍ സന്തോഷും, ചാനലിന്റെ ബന്ധപ്പെട്ട അധികാരികളും സത്യവിരുദ്ധമായ കാര്യം കളവാണെന്ന് അറിഞ്ഞുകൊണ്ടാണ് എന്നെ വ്യക്തിഹത്യ നടത്തണമെന്നുള്ള ദുരുദ്ദേശത്തോടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത്. 

ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും ആയതിനാല്‍ കൈരളി ചാനലിനെതിരെയും, റിപോര്‍ടര്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്നും കെ സുധാകരന്‍ കണ്ണൂര്‍ ടൗണ്‍ എസ് എച് ഒ ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.

Keywords: False propaganda: K Sudhakaran lodged a complaint with the police, Kannur, News, False Propaganda, K Sudhakaran, Complaint, Police, Politics, Reporter, Channel, Kerala News.

Post a Comment