Follow KVARTHA on Google news Follow Us!
ad

Arrested | പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിനെതിരെ പ്രതികരിച്ചതിന് ബിജെപിയിൽ നിന്ന് പുറത്താക്കിയ ന്യൂനപക്ഷ മോർച്ച നേതാവ് രാജസ്താനിൽ അറസ്റ്റിൽ

പിടികൂടിയത് പൊലീസുകാരുമായി വഴക്കിട്ടെന്ന കേസിൽ, Lok Sabha Election, BJP, ദേശീയ വാർത്തകൾ, Politics
ജയ്പൂർ: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുസ്ലിം വിരുദ്ധ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ചതിന് ബിജെപിയിൽ നിന്ന് പുറത്താക്കിയ ന്യൂനപക്ഷ മോർച്ച നേതാവ് ഉസ്മാൻ ഗനിയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തതായി സീ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരുമായി വഴക്കിട്ടെന്നും അതിനാൽ സമാധാനാന്തരീക്ഷം തകർത്തെന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു.
  
News, News-Malayalam-News, National, Politics, Expelled BJP Minority Morcha leader Usman Ghani arrested in Rajasthan.

ബിക്കാനീർ ജില്ലാ ന്യൂനപക്ഷ മോർച്ച പ്രസിഡൻ്റായിരുന്നു ഉസ്മാൻ ഗനി. രാജസ്ഥാനിൽ അടുത്തിടെ മോദി നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ ഡെൽഹിയിൽ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം പ്രതികരിച്ചിരുന്നു. രാജസ്താനിൽ മൂന്ന് നാല് ലോക്‌സഭാ സീറ്റുകൾ ബിജെപിക്ക് നഷ്ടപ്പെടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് റാലികളിൽ മുസ്ലിംകളെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമർശങ്ങളെയും ഉസ്മാൻ ഗനി അപലപിച്ചു. ഇത് നരേന്ദ്ര മോദിയുടെ മാത്രം പാർട്ടിയല്ല, നൂറുകണക്കിന് മുസ്ലീങ്ങൾ ഭാരതീയ ജനതാ പാർട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഉസ്മാൻ ഗനിയെ പാർട്ടിയിൽ നിന്ന് ബിജെപി പുറത്താക്കിയത്. മാധ്യമങ്ങളിൽ പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കിയതിനാണ് നടപടിയെന്നാണ് ബിജെപി നേതാവ് ഓങ്കാർ സിംഗ് ലഖാവത്ത് വ്യക്തമാക്കിയത്.

മുസ്ലീം സമുദായത്തെ പരാമർശിച്ച്, അധികാരത്തിലെത്തിയാൽ കോൺഗ്രസ് പൗരന്മാരുടെ സ്വത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും വീതിച്ചുനൽകുമെന്ന് കഴിഞ്ഞ ആഴ്ച രാജസ്ഥാനിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞിരുന്നു. ഇതിനെയാണ് ഉസ്മാൻ ഗനി വിമർശിച്ചത്. പ്രധാനമന്ത്രിയുടെ പരാമർശം വിദ്വേഷ പ്രസംഗമാണെന്ന് പ്രതിപക്ഷ നേതാക്കളും ആരോപിച്ചിരുന്നു.

Keywords: News, News-Malayalam-News, National, Politics, Expelled BJP Minority Morcha leader Usman Ghani arrested in Rajasthan.

Post a Comment