Follow KVARTHA on Google news Follow Us!
ad

Cancer | ഞെട്ടിപ്പിക്കുന്നത്! 527 ഇന്ത്യൻ ഭക്ഷ്യ ഉൽ‌പന്നങ്ങളിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ യൂറോപ്യൻ യൂണിയൻ കണ്ടെത്തി

എഥിലീൻ ഓക്സൈഡിൻ്റെ സാന്നിധ്യം മൂലം 87 ഉത്പന്നങ്ങൾ അതിർത്തിയിൽ നിരസിക്കപ്പെട്ടു Health, ആരോഗ്യ വാർത്തകൾ, EU, Cancer
ന്യൂഡെൽഹി: (KVARTHA) ഇന്ത്യൻ സുഗന്ധദ്രവ്യങ്ങൾ നൂറ്റാണ്ടുകളായി ലോകമെമ്പാടും പ്രശസ്‌തമാണ്‌, എന്നാൽ ഇത്തവണ അവ മറ്റൊരു കാരണത്താൽ തലക്കെട്ടിൽ ഇടംപിടിച്ചു. യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി (EFSA) 2020 സെപ്റ്റംബർ മുതൽ 2024 ഏപ്രിൽ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള 527 ഭക്ഷ്യ ഉൽ‌പന്നങ്ങളിൽ കാൻസറിന് കാരണമായ രാസവസ്തുവായ എത്തിലീൻ ഓക്സൈഡ് കണ്ടെത്തിയതായി റിപ്പോർട്ട്.
  
EU found cancer-causing chemical in 527 Indian items

ഉൽപ്പന്നങ്ങളിൽ, 332 എണ്ണം ആഭ്യന്തരമായി നിർമ്മിച്ചതാണ്, ഇത് പ്രാദേശിക ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു. അടുത്തിടെ എവറസ്റ്റ്, എംഡിഎച്ച് ബ്രാൻഡുകളിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളിൽ കണ്ടെത്തിയ എഥിലീൻ ഓക്സൈഡ്, ഡ്രൈ ഫ്രൂട്ട്‌സിലും നട്സുകളിലും അടക്കം മൊത്തം 313 ഇനങ്ങളിലാണ് പ്രധാനമായും കണ്ടെത്തിയത്.

കൂടാതെ, 60 ഔഷധസസ്യങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും 48 ഭക്ഷണ സംബന്ധമായ ഇനങ്ങളിലും മറ്റ് 34 ഭക്ഷ്യ ഉൽപന്നങ്ങളിലും എത്തിലീൻ ഓക്സൈഡ് കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു. മാത്രമല്ല, എഥിലീൻ ഓക്സൈഡിൻ്റെ സാന്നിധ്യം മൂലം 87 ഉത്പന്നങ്ങൾ അതിർത്തിയിൽ നിരസിക്കപ്പെട്ടതായും റിപ്പോർട്ട് എടുത്തുകാട്ടി.

എന്താണ് എഥിലീൻ ഓക്സൈഡ്?


എഥിലീൻ ഓക്സൈഡ് (C2H4O) വ്യാവസായികമായും വൈദ്യപരമായും ഉപയോഗിക്കുന്ന ഒരു വാതകമാണ്. ഇതിന് ഗുണങ്ങളുണ്ടെങ്കിലും ആരോഗ്യ അപകടസാധ്യതകളും ഉണ്ട്. ആശുപത്രി ഉപകരണങ്ങൾ, ഭക്ഷ്യ സംസ്കരണ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉൽ‌പന്നങ്ങൾ എന്നിവ അണുവിമുക്തമാക്കാൻ ഇവ ഉപയോഗിക്കുന്നു. കീടങ്ങൾ, ബാക്ടീരിയ, ഫംഗസ് എന്നിവയെ നശിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു.
ആന്റിഫ്രീസ്, പ്ലാസ്റ്റിക്, ടെക്സ്റ്റൈൽ എന്നിവയുടെ നിർമ്മാണത്തിലും ഉപയോഗിക്കുന്നു.

അതേസമയം എഥിലീൻ ഓക്സൈഡ് അറിയപ്പെടുന്ന കാർസനോജനാണ്. അതായത് ഇത് ദീർഘകാല സമ്പർക്കത്തിലൂടെ ക്യാൻസറിന് കാരണമാകാം. ലിംഫോമ, ല്യൂക്കീമിയ, സ്തനാർബുദം എന്നിവയാണ് പ്രധാന ക്യാൻസർ സാധ്യതകൾ. എഥിലീൻ ഓക്സൈഡ് ശ്വസിക്കുന്നത് ന്യൂമോണിയ, ശ്വാസതടസ്സം എന്നിവയ്ക്ക് കരണമാകാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ഉയർന്ന അളവിൽ എഥിലീൻ ഓക്സൈഡുമായി സമ്പർക്കത്തിൽ വന്നാൽ തലകറക്കം, ഓക്കാനം, ഛർദി എന്നിവയ്ക്കും സാധ്യതയുണ്ട്.

332 ഉത്പന്നങ്ങൾക്ക് ഇന്ത്യയുമായി നേരിട്ട് ബന്ധം


യൂറോപ്യൻ രാജ്യങ്ങളിലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ നിരീക്ഷിക്കുന്ന ഓൺലൈൻ സംവിധാനമാണ് റാപ്പിഡ് അലേർട്ട് സിസ്റ്റം ഫോർ ഫുഡ് ആൻഡ് ഫീഡ് (RASFF). 525 ഭക്ഷ്യ ഉൽപന്നങ്ങളിലും രണ്ട് തീറ്റ ഉൽപന്നങ്ങളിലും രാസവസ്തു കണ്ടെത്തിയതായി അതിൻ്റെ ഡാറ്റ കാണിക്കുന്നു. ഇതിൽ 332 ഉൽപ്പന്നങ്ങൾ ഇന്ത്യയുമായി നേരിട്ട് ബന്ധപ്പെട്ടവയാണ്, ബാക്കിയുള്ളവയിൽ മറ്റ് രാജ്യങ്ങളും ഉത്തരവാദികളാണ്.

Keywords: Health, Health, EU, Cancer, Indian Foods, Ethylene Oxide, Gas, Hospital Equipment's, Pharmaceutical Products, Fungus, Bactria, Plastic, Textile, Lymphoma, Leukemia, Breast Cancer, EU found cancer-causing chemical in 527 Indian items.

Post a Comment