Follow KVARTHA on Google news Follow Us!
ad

Toddler Died | ദോഹയില്‍ മലയാളി ദമ്പതികളുടെ 8 മാസം പ്രായമായ കുഞ്ഞ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

അണുബാധയെ തുടര്‍ന്ന് 2 ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് Doha News, Gulf News, Obituary, Died, Child, Malayali, Couple, Eight-Month-Old,
ദോഹ: (KVARTHA) മലയാളി ദമ്പതികളുടെ പിഞ്ചുകുഞ്ഞ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞാണ് ഖത്വറിലെ സിദ്ര ആശുപത്രിയില്‍ മരിച്ചത്. ഒറ്റയില്‍ മുഹമ്മദ് ശരീഫ് - ജസീല ദമ്പതികളുടെ മകന്‍ ഹസന്‍ ആണ് മരിച്ചത്.


രണ്ട് ദിവസം മുമ്പാണ് ചെറിയ അണുബാധയെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച (28.04.2024) ചികിത്സിലിരിക്കെ മരണത്തിന് കീഴടങ്ങി. അല്‍ സുല്‍ത്വാന്‍ മെഡികല്‍ സെന്ററില്‍ അകൗണ്ടന്റായ ശരീഫ് - ജസീല ദമ്പതികളുടെ നാല് മക്കളില്‍ ഇളയ കുട്ടിയാണ് മരിച്ചത്.

സഹോദരങ്ങള്‍: ഫാത്വിമ സുഹൈമ, ഫഹീമ നുസൈബ, സ്വാബീഹ്. മയ്യിത്ത് അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: News, Gulf, Obituary, Doha News, Gulf News, Qatar, Hospital, Treatment, Funeral, Obituary, Died, Child, Malayali, Couple, Eight-Month-Old, Baby, Boy, Doha: Malayali couple's eight-month-old baby died.

Post a Comment