Charger Scams | പൊതുസ്ഥലങ്ങളിൽ വെച്ച് നിങ്ങളുടെ മൊബൈൽ ഫോൺ ചാർജ് ചെയ്യാറുണ്ടോ? വലിയ തട്ടിപ്പ് കാത്തിരിപ്പുണ്ട്! കേന്ദ്ര സർക്കാറും മുന്നറിയിപ്പ് നൽകി

 


ന്യൂഡെൽഹി: (KVARTHA) എയർപോർട്ടുകൾ, കഫേകൾ, ഹോട്ടലുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങി പൊതു സ്ഥലങ്ങളിൽ നിങ്ങളുടെ ഫോൺ ചാർജ് ചെയ്യാറുണ്ടോ? പലർക്കും ഇത് സൗകര്യപ്രദമായി തോന്നിയേക്കാം, പക്ഷേ വലിയൊരു സൈബർ തട്ടിപ്പിനുള്ള സാധ്യതയും ഉണ്ട്. ചാർജിംഗ് പോർട്ടുകളിൽ 'ജൂസ് ജാക്കിംഗ്' എന്ന രീതിയിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. യുഎസ്ബി ചാർജർ തട്ടിപ്പുമായി ബന്ധപ്പെട്ട് പൗരന്മാർക്ക് സർക്കാർ ഇപ്പോൾ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
  
Charger Scams | പൊതുസ്ഥലങ്ങളിൽ വെച്ച് നിങ്ങളുടെ മൊബൈൽ ഫോൺ ചാർജ് ചെയ്യാറുണ്ടോ? വലിയ തട്ടിപ്പ് കാത്തിരിപ്പുണ്ട്! കേന്ദ്ര സർക്കാറും മുന്നറിയിപ്പ് നൽകി


എന്താണ് ജൂസ് ജാക്കിംഗ്?

പൊതു സ്ഥലങ്ങളിലുള്ള സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർ ഡാറ്റ ചോർത്തുന്ന സൈബർ തട്ടിപ്പാണ് ജൂസ് ജാക്കിംഗ്. പൊതുചാർജിംഗ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോഴാണ് ഡാറ്റ അപഹരിക്കുക. വിമാനത്താവളങ്ങൾ, കഫേകൾ, ഹോട്ടലുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ ഈ തട്ടിപ്പ് നടക്കാറുണ്ട്. ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിളും വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നു. പലരും ഇതിന് ഇരയാകുന്നുണ്ടെങ്കിലും ഇതിനെപ്പറ്റി ബോധമില്ലാത്തത് കൊണ്ട് പുറത്തുവരുന്നില്ല.


എങ്ങനെ സുരക്ഷിതമായിരിക്കാം?

* പരിചിതമല്ലാത്ത യുഎസ്ബി ചാർജറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
* എപ്പോഴും നിങ്ങളുടെ സ്വന്തം ചാർജർ ഉപയോഗിക്കുക അല്ലെങ്കിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് പരിഗണിക്കുക.
* നിങ്ങളുടെ ഫോണിൽ മൊബൈൽ സെക്യൂരിറ്റി ആപ്പ് ഉണ്ടാകുന്നത് നല്ലതാണ്.
* സംശയാസ്പദമായ ചാർജിംഗ് പോർട്ടുകൾ ഒഴിവാക്കുക.
* ചാർജിംഗ് പോർട്ടിൽ കേടായ ഭാഗങ്ങളോ അധിക കണക്റ്ററുകളോ ഉണ്ടോ എന്ന് നോക്കുക. എന്തെങ്കിലും സംശയം തോന്നിയാൽ അവിടെ നിന്ന് ചാർജ് ചെയ്യുന്നത് ഒഴിവാക്കുക.
* പൊതുസ്ഥലങ്ങളിൽ ഫോൺ ചാർജ് ചെയ്യുമ്പോൾ പൊതു വൈഫൈ ഉപയോഗിക്കുന്നത് ഒഴിവാക്കുക. സുരക്ഷിതമല്ലാത്ത വൈഫൈ നെറ്റ്‌വർക്കുകൾ അപകടത്തിലാക്കും.
* പൊതു സ്ഥലങ്ങളിൽ ഫോൺ ചാർജ് ചെയ്യേണ്ടത് അത്യാവശ്യമാണെങ്കിൽ, ഈ മുൻകരുതലുകൾ സ്വീകരിക്കുന്നത് നിങ്ങളുടെ ഫോണിനെയും ഡാറ്റയെയും സുരക്ഷിതമാക്കാൻ സഹായിക്കും.

Keywords:  News, News-Malayalam-News, National, National-News, Lifestyle, Lifestyle-News, Do you charge your phones at public places? Beware of new USB charger scam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia