Congress | സൂറത്തിന് പിന്നാലെ മറ്റൊരു തിരിച്ചടി; ഇന്‍ഡോറിലെ കോൺഗ്രസ് സ്ഥാനാര്‍ഥി പത്രിക പിൻവലിച്ച് ബിജെപിയില്‍ ചേർന്നു; വോട്ടെടുപ്പിന് തൊട്ടുമുമ്പ് നഷ്ടമാകുന്ന രണ്ടാമത്തെ സ്ഥാനാര്‍ഥി

 


ന്യൂഡെൽഹി: (KVARTHA) കോൺഗ്രസിന് വലിയ തിരിച്ചടി നൽകി ഇൻഡോറിലെ പാര്‍ട്ടി സ്ഥാനാര്‍ഥി പത്രിക അക്ഷയ് കാന്തി ബാം പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി എംഎൽഎ രമേഷ് മെൻഡോളയ്‌ക്കൊപ്പമാണ് അദ്ദേഹം സ്ഥാനാർഥിത്വം പിൻവലിക്കാൻ കലക്ടറുടെ ഓഫീസിലെത്തിയത്.
  
Congress | സൂറത്തിന് പിന്നാലെ മറ്റൊരു തിരിച്ചടി; ഇന്‍ഡോറിലെ കോൺഗ്രസ് സ്ഥാനാര്‍ഥി പത്രിക പിൻവലിച്ച് ബിജെപിയില്‍ ചേർന്നു; വോട്ടെടുപ്പിന് തൊട്ടുമുമ്പ് നഷ്ടമാകുന്ന രണ്ടാമത്തെ സ്ഥാനാര്‍ഥി

മെയ് 13 ന് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇൻഡോർ ലോക്‌സഭാ സീറ്റിൽ സിറ്റിംഗ് എംപി ശങ്കർ ലാൽവാനിക്കെതിരെയാണ് കോൺഗ്രസ് അക്ഷയ് കാന്തിനെ രംഗത്തിറക്കിയിരുന്നത്. അക്ഷയ്‌യെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാവ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം തിങ്കളാഴ്ച പത്രിക പിന്‍വലിച്ചത്.

17 വര്‍ഷം പഴക്കമുള്ള കേസ് പരാമര്‍ശിക്കാത്തതിന് സൂക്ഷ്മപരിശോധനയില്‍ ബിജെപി അക്ഷയ് കാന്തി ബാമിന്റെ നാമനിര്‍ദേശ പത്രികയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ ജില്ലാ കലക്ടര്‍ എതിര്‍പ്പ് തള്ളുകയും നാമനിര്‍ദേശ പത്രിക സ്വീകരിക്കുകയും ചെയ്‌തിരുന്നു.

 

നേരത്തെ സൂറത്ത് ലോക്‌സഭാ സീറ്റിലെ കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാനിയുടെ നാമനിർദേശ പത്രിക തള്ളിയിരുന്നു. ഇതിന്റെ വിവാദങ്ങൾ നിലനിൽക്കെയാണ് പുതിയ സംഭവ വികാസം. എല്ലാ സ്ഥാനാർത്ഥികളും ഒന്നിനുപുറകെ ഒന്നായി നാമനിർദേശ പത്രിക പിൻവലിച്ചതിനെ തുടർന്ന് സൂറത്ത് ലോക്സഭാ മണ്ഡലത്തിൽ ബിജെപിയുടെ മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചിരുന്നു.

Keywords: Lok Sabha Election, Congress, BJP, National, Politics, New Delhi, Indore, MP, Shankar Lalwani, Collector, Surat, Gujarat, Congress Loses 2nd Candidate Just Before Vote; He Joins BJP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia