COVID Vaccine | കോവാക്സിനോ കോവിഷീൽഡോ, ഏത് വാക്സിൻ ആണ് നിങ്ങൾക്ക് ലഭിച്ചതെന്ന് കണ്ടെത്തണോ? ഇങ്ങനെ ഒരൊറ്റ ക്ലിക്കിലൂടെ അറിയാം!

 


ന്യൂഡെൽഹി: (KVARTHA) കോവിഡിനെതിരെ യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനെക്കയുടെ ഫോർമുലയിൽ നിർമ്മിച്ച കോവിഷീൽഡ് വാക്‌സിനുമായി ബന്ധപ്പെട്ട ഒരു വാർത്ത പുറത്തുവന്നതോടെ ജനങ്ങൾ ആശങ്കയിലായിരിക്കുകയാണ്. കോവിഷീൽഡ് എന്ന ബ്രാൻഡ് നാമത്തിൽ തങ്ങൾ നിർമ്മിച്ച കോവിഡ് -19 വാക്‌സിൻ ടിടിഎസ് അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം പോലുള്ള അപൂർവ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് ആസ്ട്രസെനെക്ക ബ്രിട്ടീഷ് കോടതിയിൽ സമ്മതിച്ചിരിക്കുകയാണ്.

COVID Vaccine | കോവാക്സിനോ കോവിഷീൽഡോ, ഏത് വാക്സിൻ ആണ് നിങ്ങൾക്ക് ലഭിച്ചതെന്ന് കണ്ടെത്തണോ? ഇങ്ങനെ ഒരൊറ്റ ക്ലിക്കിലൂടെ അറിയാം!

ടിടിഎസ് എന്നത് അപൂർവമായ രക്തം കട്ടപിടിച്ചുണ്ടാകുന്ന അവസ്ഥയാണ്. ഇത് അനുഭവിക്കുന്ന വ്യക്തിക്ക് സ്ട്രോക്ക്, ഹൃദയസ്തംഭനം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാം. കോവിഷീൽഡ്, വക്സെവ്രിയ എന്നീ ബ്രാൻഡ് നാമങ്ങളിലാണ് ആഗോളതലത്തിൽ ഓക്സ്ഫോർഡ് ആസ്ട്രസെനെക്ക കോവിഡ് വാക്സിൻ വിപണിയിലിറക്കിയിരുന്നത്. ഇന്ത്യൻ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആസ്ട്രസെനെക്കയിൽ നിന്ന് ലഭിച്ച ലൈസൻസിന് കീഴിൽ ഈ വാക്സിൻ രാജ്യത്ത് നിർമ്മിച്ചു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഏകദേശം 175 കോടി ഡോസ് കോവിഷീൽഡ് നൽകിയിട്ടുണ്ട്.

ഏത് വാക്‌സിൻ ആണെന്ന് അറിയാം

പുതിയ വാർത്ത പുറത്ത് വന്നതിന് ശേഷം, ഏത് വാക്‌സിനാണ് തങ്ങൾ എടുത്തതെന്ന അറിയാനുള്ള ആഗ്രഹത്തിലാണ് പലരും. പഴയ കടലാസുകൾ പരതുന്നതിന് പകരം ഇത് ഒരൊറ്റ ക്ലിക്കിലൂടെ അറിയാനാവും. ഇതിനായി https://selfregistration(dot)cowin(dot)gov(dot)in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വെബ്‌സൈറ്റ് തുറന്നതിന് ശേഷം നിങ്ങളുടെ മൊബൈൽ ഫോൺ നമ്പർ നൽകണം.

മൊബൈൽ നമ്പർ നൽകിയ ശേഷം, 'Get OTP' ബട്ടണിൽ ക്ലിക്ക് ചെയ്യണം. ശേഷം, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒടിപി വരും. ഒടിപി നൽകിയ ശേഷം 'Submit' ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇതോടെ സ്‌ക്രീനിൽ ഒരു പുതിയ പേജ് തുറക്കും, അവിടെ നിങ്ങളുടെ വാക്‌സിനേഷൻ്റെ വിശദാംശങ്ങൾ സ്‌ക്രീനിൽ ദൃശ്യമാകും. ഇവിടെ നിന്ന് നിങ്ങൾക്ക് ഏത് വാക്സിൻ ആണ് സ്വീകരിച്ചതെന്ന് എളുപ്പത്തിൽ പരിശോധിക്കാം.

COVID Vaccine | കോവാക്സിനോ കോവിഷീൽഡോ, ഏത് വാക്സിൻ ആണ് നിങ്ങൾക്ക് ലഭിച്ചതെന്ന് കണ്ടെത്തണോ? ഇങ്ങനെ ഒരൊറ്റ ക്ലിക്കിലൂടെ അറിയാം!

Keywords: News, Malayalam News, Covishield, Health, AstraZeneca, National News, Wold News, Check your COVID-19 vaccine record

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia