Criticized | ഇത്തവണത്തേത് രാജ്യം നിലനില്‍ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പെന്ന് ബൃന്ദ കാരാട്ട്

 


കണ്ണൂര്‍: (KVARTHA) രാജ്യം നിലനില്‍ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഈ തിരഞ്ഞെടുപ്പില്‍ യുവജനങ്ങളുടെ പങ്ക് നിര്‍ണായകമാണ്. ഭരണഘടന ഉയര്‍ത്തുന്ന മൂല്യങ്ങളെയാകെ മോദി സര്‍കാര്‍ തച്ചു തകര്‍ക്കുകയാണ്. ചരിത്രത്തില്‍ ഏറ്റവും അപകടകരമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്.

Criticized | ഇത്തവണത്തേത് രാജ്യം നിലനില്‍ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പെന്ന് ബൃന്ദ കാരാട്ട്

രാജ്യത്തിന്റെ അന്തസത്ത കളങ്കപ്പെടുത്തുകയാണ് മോദിയും ബിജെപി സര്‍കാരും. സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യയുടെ മുല്യങ്ങള്‍ മുഴുവന്‍ മോദിയും കൂട്ടരും തകര്‍ക്കുകയാണ്. ഹിന്ദുത്വ രാഷ്ട്രം ഉണ്ടാക്കാനാണ് ശ്രമം എന്നും ബൃന്ദ കാരാട്ട് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം എല്‍ഡിഎഫ് യുവജന -വിദ്യാര്‍ഥി സംഘടനാ കണ്‍വന്‍ഷനോടനുബന്ധിച്ച് 'ഇന്‍ഡ്യന്‍ ഭരണഘടനയും അതിന്റെ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുക' എന്ന വിഷയത്തില്‍ നടന്ന മുഖാമുഖം ഉദ് ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ന്യൂനപക്ഷ വേട്ട മോദി ഭരണത്തില്‍ തുടരുകയാണ്. രാഷ്ട്രീയ നേട്ടത്തിനായി വര്‍ഗീയത ഉയര്‍ത്തുകയാണ് ബിജെപി. മതത്തെ പോലും രാഷ്ട്രീയ വല്‍ക്കരിക്കാനാണ് ശ്രമം. ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ മോദി വേട്ടയാടുകയാണ്. അരവിന്ദ് കേജ് രിവാളിന്റെ കാര്യത്തിലും ഇതാണ് വ്യക്തമായത്. തൊഴില്‍ അവസരം ഇല്ലാതാക്കി രാജ്യത്തെ യുവാക്കളുടെ ഭാവി ഇരുളടഞ്ഞതാക്കി മാറ്റി കേന്ദ്രസര്‍കാര്‍.

പാര്‍ലമെന്ററി ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. ഹിന്ദുത്വ വാദികള്‍ അഴിഞ്ഞാടി രാജ്യത്ത് വര്‍ഗീയത ആളിപ്പടര്‍ത്താനാണ് ശ്രമിക്കുന്നത്. രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം തകര്‍ത്ത് അസഹിഷ്ണുത പടര്‍ത്തുകയാണ് മോദി. ഇടതുപക്ഷത്തിന് മാത്രമാണ് മോദി സര്‍കാരിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്താന്‍ സാധിക്കുന്നത് എന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

Criticized | ഇത്തവണത്തേത് രാജ്യം നിലനില്‍ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പെന്ന് ബൃന്ദ കാരാട്ട്


എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ അധ്യക്ഷത വഹിച്ചു. സിപിഎം കേന്ദ്ര കമിറ്റി അംഗം പി കെ ശ്രീമതി, ഡി വൈ എഫ് ഐ സംസ്ഥാന സെക്രടറി വി കെ സനോജ്, എംവി ഷിമ, അഖില, കെ ജി ദിലീപ്, സന്തോഷ് കാല, സിറാജ് ഇരിക്കൂര്‍, വിപി യദുകൃഷ്ണന്‍, പിഎ ഇസ്മാഈല്‍, കെവി സാഗര്‍, ടോം ജോസ്, ജസ്റ്റിന്‍ ജോസ്, എന്‍ സി ടി ഗോപി കൃഷ്ണന്‍, സൈലസ് മണലേല്‍, തോമസ് കുറശ്ശേരി എന്നിവര്‍ സംസാരിച്ചു.

Keywords: Brinda Karat Criticized Modi Govt, Kannur, News, Brinda Karat, Criticized, Modi Govt, Politics, CPM, BJP, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia