Mamitha Baiju | വോട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമിഷന്‍ നിയോഗിച്ച സ്വീപ് യൂത് ഐകണ്‍ മമിത ബൈജുവിന് വോടില്ല; കാരണമുണ്ട്!

 


കോട്ടയം: (KVARTHA) വോട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമിഷന്‍ നിയോഗിച്ച സ്വീപ് യൂത് ഐകണ്‍ ആണ് നടി മമിത ബൈജു. പരസ്യം പ്രചരിപ്പിക്കുന്ന മമിതക്ക് പക്ഷേ വോടില്ല എന്നതാണ് രസകരം. കന്നിവോടര്‍മാരെ ആകര്‍ഷിക്കാനാണ് മമിത ബൈജുവിനെ സ്വീപ് യൂത് ഐകണായി തിരഞ്ഞെടുത്തത്. പ്രേമലു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് മമിത ബൈജു.

ഇത്തവണ താരത്തിന്റെ കന്നിവോടായിരുന്നു. എന്നാല്‍ വോടര്‍ പട്ടികയില്‍ പേരില്ലാത്തതാണ് പ്രശ്‌നമായത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞദിവസം പ്രവര്‍ത്തകര്‍ നടിയുടെ കിടങ്ങൂരിലെ വസതിയില്‍ വോടിങ് സ്ലിപ് എത്തിച്ചപ്പോഴാണ് മകളുടെ പേര് ലിസ്റ്റില്‍ ഇല്ലെന്നുള്ള വിവരം അറിയുന്നതെന്ന് പിതാവ് ഡോ.ബൈജു പറഞ്ഞു. സിനിമ തിരക്കുകള്‍ മൂലമാണ് വോട് ഉറപ്പാക്കാന്‍ കഴിയാതെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി.

Mamitha Baiju | വോട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമിഷന്‍ നിയോഗിച്ച സ്വീപ് യൂത് ഐകണ്‍ മമിത ബൈജുവിന് വോടില്ല; കാരണമുണ്ട്!
 
വോടര്‍മാരെ ബോധവല്‍കരിക്കാനും വോടര്‍ സാക്ഷരത പ്രോത്സാഹിപ്പിക്കാനുമുള്ള തിരഞ്ഞെടുപ്പ് കമിഷന്റെ പദ്ധതിയാണ് സ്വീപ് എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോടേഴ്‌സ് എജ്യുകേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാടിസിപേഷന്‍ പ്രോഗ്രാം. പദ്ധതിയുടെ ഭാഗമായി, കോട്ടയം മണ്ഡലത്തിലെ ഐകണുകളായി ജസ്റ്റിസ് കെടി തോമസ്, പായ് വഞ്ചിയില്‍ ലോകം ചുറ്റിയ കമാന്‍ഡര്‍ അഭിലാഷ് ടോമി, മിസ് ട്രാന്‍സ് ഗ്ലോബല്‍ വിജയിയും മോഡലുമായ ശ്രുതി സിത്താര, ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി എന്നിവരെയാണ് നിശ്ചയിച്ചത്.

ജില്ലകള്‍ തോറും പൗരപ്രമുഖരെ ഐകണുകളായി നിശ്ചയിക്കാറുണ്ട്. വോട് പാഴാക്കരുത് എന്ന സന്ദേശമാണ് ഇവരിലൂടെ തിരഞ്ഞെടുപ്പ് കമിഷന്‍ പൊതുജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുന്നത്. നടന്‍ ടൊവിനോ തോമസാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമിഷന്റെ അംബാസഡര്‍.

Keywords: Actress Mamitha Baiju Can't Cast Her First Vote In Lok Sabha Election, Kottayam, News, Actress Mamitha Baiju, Lok Sabha Election, District SVEEP Icon, Election Commission, Voter List, Vote, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia